ചേന തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചത് – 2 കപ്പ്

മത്തൻ വലിയ കഷണങ്ങളാക്കി മുറിച്ചത് – 2 കപ്പ്

തേങ്ങ – 1 കപ്പ്

ജീരകം – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – 1 ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ്, വെളിച്ചെണ്ണ, കടുക്, കറിവേപ്പില – ആവശ്യത്തിന്

ചുരണ്ടിയ തേങ്ങ – കാൽ കപ്പ്

ചേനയും മത്തനും മുളകുപൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിക്കുക. ചുരണ്ടിയ തേങ്ങ, ജീരകം ചേർത്തു തരുതരുപ്പായി അരച്ചതു കറിയിൽ ചേര്‍ത്ത് തിളച്ചാൽ വാങ്ങി വയ്ക്കാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുകുപൊട്ടിച്ച് കാൽ കപ്പ് ചുരണ്ടിയ തേങ്ങയും വറ്റൽമുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയും ചേർത്ത് ഇളക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി കറിയിൽ ചേർത്തിളക്കാം.