തേങ്ങ ചേർക്കാതെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കിയാലോ? പച്ചരി അരയ്ക്കാതെ അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കാമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ചേരുവകൾ

  • അരിപ്പൊടി – 2 കപ്പ്
  • വെള്ള അവൽ – അരക്കപ്പ്
  • യീസ്റ്റ് – അര ടീസ്പൂൺ
  • ഉപ്പ്, പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടി പച്ചവെള്ളമൊഴിച്ച് കട്ടയില്ലാതെ കലക്കി വയ്ക്കുക. അവൽ ചെറുചൂടു വെള്ളത്തിൽ 15 മിനിറ്റ് കുതിർത്ത് അരയ്ക്കുക. പിന്നീട് യീസ്റ്റും ഉപ്പും പഞ്ചസാരയും ചേർത്ത് അവൽ ഒന്നുകൂടി അരയ്ക്കുക. ഈ അവൽ മിശ്രിതവും അരിപ്പൊടി കലക്കിയതും മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ഇത് എട്ടുമണിക്കൂർ പൊങ്ങാൻ വച്ചാൽ ചുറ്റും ലേസ് പിടിപ്പിച്ചതുപോലുള്ള സുന്ദരി അപ്പം ചുട്ടെടുക്കാം.