ഒരുപാട് ചേരുവകളും ഗരംമസാലയും സവാളയും ഇഞ്ചിയും ഒക്കെച്ചേർത്ത് തനതുരുചി നഷ്ടപ്പെട്ട ബീഫ് കഴിച്ചു മടുത്തോ? പെട്ടെന്നു പണിതീർക്കാവുന്ന ഈ ബീഫ് ഫ്രൈ റെസിപ്പി ഒന്നു നോക്കിയാലോ? രുചിയിൽ കെങ്കേമൻ.

ചേരുവകൾ

  • ബീഫ് – ഒരുകിലോ
  • ഉപ്പ്, മഞ്ഞൾ – ആവശ്യത്തിന്
  • ചുവന്നുള്ളി – 15 എണ്ണം
  • ചതച്ച വറ്റൽ മുളക്തരി – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ് ചെറുകഷണങ്ങളാക്കി കഴുകിപ്പിഴിഞ്ഞെടുത്ത് ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് 25 മിനിറ്റ് പ്രഷർ കുക്കറിൽ വേവിക്കുക. വെന്ത ബീഫ്  ചീനച്ചട്ടിയിലേക്ക് മാറ്റി വെള്ളം (ബീഫിൽ നിന്ന് വന്ന) വറ്റിക്കാൻ വയ്ക്കുക. വെള്ളം വറ്റുമ്പോൾ ചുവന്നുള്ളി അരിഞ്ഞതും ചതച്ച വറ്റൽമുളകും വെളിച്ചെണ്ണയും ചേർത്ത് തീകുറച്ച് വച്ച് ഇളക്കി വരട്ടിയെടുക്കുക.