ആഘോഷവേളകൾ കഴിഞ്ഞാൽ അടുത്തപടിയാണ് ഡീടോക്സ് ഡ്രിങ്ക്സ്. ഇത്തരം ഡ്രിങ്കുകൾ എന്തെങ്കിലും ഗുണമുണ്ടാക്കുന്നതായി ആരോഗ്യമേഖല അംഗീകരിക്കുന്നില്ല.  ശരീരം ഡീടോക്സ് ചെയ്യാൻ കരൾ നല്ലരീതിയിൽ ജോലിയെടുക്കുമ്പോൾ മറ്റു ഡ്രിങ്കുകളുടെ ആവശ്യമില്ലെന്നാണ്  ഇവരുടെ പക്ഷം. പക്ഷേ ഡയറ്റ് ഫ്രീക്കുകൾ ഇതൊന്നും കേൾക്കുന്നില്ല. ഒരു ദിവസത്തെ പാർട്ടിയോ വയറു നിറയെ ആഹാരമോ കഴിച്ചാൽ ഉടനെ ഡീടോക്സ് ചെയ്യണമെന്നാണ്  ഇവരുടെ പക്ഷം. എന്തൊക്കെയായാലും ഡീടോക്സ് ഡ്രിങ്കുകൾ ആരോഗ്യകരമായതിനാൽ ഹെൽത്തി ലൈഫ്സ്റ്റൈലിനു സഹായിക്കുമെന്നത് എല്ലാവരും അംഗീകരിക്കുന്നുണ്ട്.

നാരങ്ങ, വെള്ളരിക്ക, ഇഞ്ചി
ചെറുനാരങ്ങയും വെള്ളരിക്കയും ശരീരത്തെ ആൽക്കലൈസ് ചെയ്യുമ്പോൾ ഇഞ്ചിക്ക് ടോക്സിനുകളെ പുറന്തള്ളാനുള്ള കഴിവുണ്ട്. പകുതി വെള്ളരിക്കയും ഒരു നാരങ്ങയുടെ ജ്യൂസും ഇഞ്ചിയുടെ ഒരുഭാഗവും ഒരു ബോട്ടിൽ വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക.  ഇതു ദിവസത്തിൽ പലതവണയായി കഴിക്കാം.

ഹൽദി മിൽക്
മഞ്ഞളിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്.ആന്റിസെപ്റ്റിക്, ആന്റി ഡിപ്രസന്റ് ഗുണങ്ങളുള്ള മഞ്ഞൾ ദഹനത്തെയും സഹായിക്കുന്നു. ഒരു ഗ്ലാസ് പാലിൽ ഒരു നുള്ള് മഞ്ഞൾ ഇട്ടു കുടിക്കാം. ആവശ്യമെങ്കിൽ തേൻ ചേർക്കാം.

കരിക്ക്, കറ്റാർവാഴ
കരിക്കിൻ വെള്ളവും ഒപ്പം കറ്റാർവാഴയും ചേർത്തു കുടിക്കാം. ഇതിൽ തുളിസിയിലയും ചെറുനാരങ്ങാ നീരവും ആവശ്യമെങ്കിൽ ചേർക്കാം.

English Summary: Delicious Detox Drink Recipes