ചോറിനൊപ്പം  തക്കാളി സാലഡ്  പെട്ടെന്ന് തയാറാക്കാം. വറുത്തും പൊരിച്ചും എടുക്കുന്ന കറികൾക്കൊപ്പം സൂപ്പർ കോംപിനേഷനാണ് ഈ സാലഡ്.

ചേരുവകൾ

  • തക്കാളി – 3
  • സവാള – 2
  • കാന്താരിമുളക് – 3
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • ഉപ്പ്, കറിവേപ്പില,വിനാഗിരി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാളയും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. സാലഡ് തയാറാക്കാനുള്ള ബൗളിൽ സവാള അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത്  നല്ല മയം വരുന്നതുവരെ കൈകൊണ്ട് തിരുമ്മി എടുക്കുക. ഇതിലേക്ക് കാന്താരി അരിഞ്ഞതും തക്കാളിപ്പഴം ചെറുതാക്കിയതും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇതിനു മുകളിലേക്ക് ഒഴിച്ച് യോജിപ്പിക്കാം. തക്കാളിയുടെ പുളി അനുസരിച്ച് വിനാഗിരിയും ചേർക്കാം. ആവശ്യത്തിന് കുരുമുളകുപൊടിയും വിതറി കഴിക്കാം.

English Summary: Easy Tomato Salad Recipe