കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. ആരോഗ്യകരമായ ഭക്ഷണം എന്നാൽ രുചി ഇല്ലാത്ത ആഹാരം എന്ന പൊതു ധാരണ മാറ്റാം. പ്രമേഹരോഗികൾക്കു കഴിക്കാവുന്നൊരു നാരങ്ങാ ചോറ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • അരി - മുക്കാൽ കപ്പ് (105 ഗ്രാം)
  • കപ്പലണ്ടി -  25 ഗ്രാം
  • കടലപ്പരിപ്പ് - 25 ഗ്രാം
  • എണ്ണ - 10 ഗ്രാം
  • കടുക് -  ഒരു നുള്ള്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • നാരങ്ങാനീര് - അര ടേബിൾ‌സ്പൂൺ
  • കറിവേപ്പില - ഒരു ടേബിൾ‌സ്പൂൺ
  • വെള്ളം - രണ്ടു കപ്പ്

തയാറാക്കുന്ന വിധം

അരി തിളച്ച വെള്ളത്തിൽ മുക്കാൽവേവ് വേവിക്കുക. എണ്ണ ചൂടാക്കി കടലപ്പരിപ്പും കപ്പലണ്ടിയും കടുകും ഇട്ടു പൊട്ടി ക്കുക. അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചോറും ഇടുക. എല്ലാം ഇളക്കി കറിവേപ്പിലയും നാരങ്ങാനീരും ചേർത്തു വെള്ളം വറ്റുന്നതു വരെ വഴറ്റുക.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ

  • ഊര്‍ജം 412 കി.കലോറി
  • മാംസ്യാംശം 7.5 ഗ്രാം
  • കാൽസ്യം 16.5 മില്ലിഗ്രാം
  • ഇരുമ്പ് .9 ഗ്രാം

English Summary: Lemon Rice Recipe