നല്ല നെയ്യ് മത്തിയുണ്ടെങ്കിൽ ഇഞ്ചി ഇലയിൽ വേവിച്ച് കഴിച്ചു നോക്കൂ...ഒപ്പം കുറച്ച് കപ്പയും എടുത്തോളൂ!

ചേരുവകൾ

  • മത്തി – ഒരു കിലോ(വൃത്തിയാക്കി, വരഞ്ഞ് എടുക്കുക)
  • മുളകുപൊടി– 2 ടേബിൾസ്പൂൺ  
  • കുരുമുളക് പൊടി – 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി, ഉപ്പ് –  ആവശ്യത്തിന് 
  • ചുവന്നുള്ളി– 8 എണ്ണം (ചെറുതായി അരിയുക)
  • വെളുത്തുള്ളി – 7 അല്ലി (ചെറുതായി അരിയുക)
  • ഇഞ്ചി – ഒരു ചെറിയ കഷണം  (ചെറുതായി അരിയുക)
  • പച്ചമുളക് – 5 എണ്ണം (ചെറുതായി അരിയുക) 
  • വാളംപുളി – ആവശ്യത്തിന്
  •  ഇഞ്ചി ഇല - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം   2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി യോ‍ജിപ്പിച്ച് മത്തിയിൽ പുരട്ടി വയ്ക്കുക. ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ ഇഞ്ചി ഇല ഇട്ട് അതിൽ മത്തി നിരത്തിയ ശേഷം കറിവേപ്പിലയും വിതറി അടച്ചു വെച്ച് ചെറു തീയിൽ വേവിച്ച് എടുക്കുക. കപ്പയ്ക്കൊപ്പം കഴിക്കാൻ സൂപ്പറാണ്. 

English Summery : Fish Cooked in Ginger leaf