നാടൻ ഇത്തിരി മോഡേൺ ആക്കിയാലോ, ചക്കക്കുരു ചീസ് ബോൾസ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ചക്കക്കുരു തൊലി കളഞ്ഞു നന്നായി വേവിച്ചത് - 1കപ്പ്‌ 
  • ചീസ്  - 100ഗ്രാം
  • കോൺഫ്ലോർ - 4‍ടീസ്പൂൺ
  • കുരുമുളക് പൊടി - 1ടീസ്പൂൺ
  • ജിൻജർ ഗാർലിക് പേസ്റ്റ് - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • റൊട്ടിപ്പൊടി - 150ഗ്രാം 
  • എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

വേവിച്ച ചക്കക്കുരു ഒരു  മിക്സിയിൽ ഇട്ട് നന്നായി ചതച്ച‌് ‌്എടുക്കുക.അതിൽ രണ്ട്  മുതൽ  ആറു  വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി മയത്തിൽ കുഴച്ചു  എടുത്തു ചെറിയ ഉരുളകൾ ആക്കി റൊട്ടിപ്പൊടിയിൽ പുരട്ടി അടുപ്പ് സിമ്മിൽ ആക്കി എണ്ണയിൽ സ‌ാവധാനം പൊരിച്ച‌് എടുക്കുക. 

English Summery : Jack fruit Cheese Ball