കൂർക്ക കൊണ്ട് രുചികരമായ പക്കോട എങ്ങനെ തയാറാക്കാമെന്നു നോക്കാം.

  • കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞു ഉപ്പും മഞ്ഞ പൊടിയും ചേർത്ത് വേവിച്ച‌് എടുത്തത് - 1കപ്പ്‌  
  • ചെറിയ ഉള്ളി അരിഞ്ഞത് -1/2കപ്പ് 
  • കടല മാവ്  -  1/2കപ്പ്‌ 
  • അരിപ്പൊടി -  3/4കപ്പ് 
  • മുളക് പൊടി  -2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • പച്ച മുളക്  - 2 എണ്ണം 
  • ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ
  • കറി വേപ്പില - കുറച്ച് 
  • ഉപ്പ്, വെള്ളം  - ആവശ്യത്തിന് 
  • എണ്ണ        - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തിൽ വേവിച്ച കൂർക്ക ഇട്ട് കൈകൊണ്ടു നന്നായി അമർത്തി പൊടിച്ചു എടുക്കുക. അതിൽ 2 മുതൽ 10 വരെ  ചേരുവകൾ ചേർത്ത് നന്നായി കുഴച്ച‌് എടുത്തു എണ്ണ ചൂടായി വരുമ്പോൾ കുഴച്ച മിശ്രിതം വിതറി ഇട്ടു നന്നായി പൊരിഞ്ഞു വരുമ്പോൾ കോരി എടുക്കുക.

English Summery : Onion Chines Potato Pakkoda