പണ്ടില്ലാത്തവണ്ണം സാധാരണയായി കണ്ടുവരുന്ന ഒരു രോഗാ വസ്ഥയാണ് ഗ്യാസ്ട്രബിൾ. വിവിധ തരത്തിലുള്ള അസ്വസ്ഥ കളാണ് ഇത് ഒരാളിൽ ഉണ്ടാക്കുന്നത്. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പാനീയങ്ങളും അമിതമായി ഉപയോഗിക്കുകയും ഭക്ഷ ണകാര്യത്തിൽ നിഷ്ഠ ഇല്ലാതെ വരുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഗ്യാസ്ട്രബിൾ കുറയ്ക്കുന്ന രണ്ടു പാനിയങ്ങൾ പരിചയപ്പെടാം.

ഏലയ്ക്കാ വെള്ളം

ചേരുവകള്‍

ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
വെള്ളം - രണ്ടു ഗ്ലാസ്

തയാറാക്കുന്ന വിധം

വെള്ളം തിളയ്ക്കുമ്പോൾ ഏലയ്ക്കാപ്പൊടിയിടുക. തണുത്തി ട്ട് ഇടയ്ക്ക് ഇടയ്ക്കു കുടിച്ചാൽ ഗ്യാസ്ട്രബിളിന് ആശ്വാസം ലഭിക്കും.

പിണ്ടി നീര്

ചേരുവകൾ

പിണ്ടി - ഒരു വലിയ കഷണം
വെള്ളം - ഒരു ഗ്ലാസ്
ഉപ്പ് - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

പിണ്ടി ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചു നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു കഴിക്കാം. 

English Summary:  Gas Trouble Home Remedy