കോളിഫ്ലവർ രുചി ഇങ്ങനെ തയാറാക്കി നോക്കൂ, ചോറിനും ചപ്പാത്തിക്കുമൊപ്പം സൂപ്പർ കോംപിനേഷനാണ്.

1.കോളിഫ്ലവർ - 1എണ്ണം (ഇടത്തരം)
2.കാന്താരി മുളക് - 8എണ്ണം
3. കുരുമുളകുപൊടി- 11/2 ടീ സ്പൂൺ
4.ഇഞ്ചി ചതച്ചത് - 1 ടീ സ്പൂൺ
5.വെളുത്തുള്ളി - 6കഷ്ണം
6.സവാള - ഒന്ന്
7.ഉപ്പ് - ആവശ്യത്തിന്
8.എണ്ണ - ആവശ്യത്തിന്
9.ഗരംമസാല - 1 ടീ സ്പൂൺ
10.ടൊമാറ്റോ പൾപ്പ് - 3 ടീ സ്പൂൺ
11.കോൺഫ്ലവർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കോളിഫ്ലവർ ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് തിളപ്പിച്ചശേഷം വെള്ളം കളയുക. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഉപ്പും കോൺഫ്ലവറും കോളിഫ്ലവറും
  • നന്നായി യോജിപ്പിച്ച ചെയ്ത ശേഷം  എണ്ണയിൽ വറ‌ുത്തു കോരി വയ്ക്കുക.ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു മുതൽ ആറു വരെയുള്ള ചേരുവകൾ വഴറ്റിയെടുത്ത്  മിക്സിയിൽ ചതച്ചെടുക്കുക. കോളിഫ്ലവറും ചതച്ച മിശ്രിതവും ഗരംമസാലയും ടൊമാറ്റോ പൾപ്പും ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ഇട്ട് ഗാർണിഷ് ചെയ്യുക.

English Summary: Cauliflower Recipe