കുട്ടികൾക്ക് കൊറിക്കാൻ ക്രിസ്പിയായതും വളരെ പെട്ടെന്ന് ഉണ്ടാക്കാനും പറ്റിയ വിഭവമാണിത്.

  • മൈദ – 3 കപ്പ് 
  • പഞ്ചസാര – 1 കപ്പ് 
  • മുട്ട – 1 
  • എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൈദ, ഉപ്പ്, മുട്ട എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴയ്ക്കുക. ഇതിൽ പുരട്ടാൻ ഒരു നാരങ്ങയുടെ നീരും 2 സ്പൂൺ നെയ്യും, 1 സ്പൂൺ അരിപ്പൊടിയും ചേർത്ത് ബാറ്റർ ഉണ്ടാക്കിവയ്ക്കുക. കുഴച്ച മാവ് ആറ് ഉരുളകളാക്കി വട്ടത്തിൽ പരത്തി ബാറ്റർ പുരട്ടി നീളത്തിൽ ആറ് കഷണങ്ങളായി മുറിച്ച് ഓരോന്നും റോൾ ചെയ്യുക. ഈ റോൾ ഓരോന്നും ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തു കോരുക.

മധുരം ആവശ്യമുള്ളവർക്ക് ഒരു കപ്പ് പഞ്ചസാര ഒട്ടുന്ന പരുവത്തിൽ സിറപ്പാക്കി ഓരോന്നിലും ഒഴിക്കാം. ആറിയതിനുശേഷം ടിന്നിൽ അടച്ചു സൂക്ഷിക്കാം.

English Summary: Sweet Roll Recipe