പ്രഭാത ഭക്ഷണം ആരോഗ്യകരവും പോഷകസമൃദ്ധവുമാക്കാൻ ഈ വിഭവം തയാറാക്കാം. പാലക് ചീരകൊണ്ടുള്ള പറാത്ത.

1.സ്പിനാച് (പാലക് )അരിഞ്ഞത് - ഒരു കപ്പ്‌
2.ഇഞ്ചി - ചെറിയ കഷ്ണം
3. പച്ചമുളക് - 2എണ്ണം
4. ഗോതമ്പു മാവ് -2കപ്പ്
5. അയമോതകം - 1 ടീ സ്പൂൺ
6.മാ‌ംഗോ പൗഡർ - 1 ടീ സ്പൂൺ
7. ഉപ്പ് - 1 ടീ സ്പൂൺ
8. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
9.എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാലക് ഉപ്പും മഞ്ഞപൊടിയും 1/2ഗ്ലാസ്‌ വെള്ളവുമൊഴിച്ച് 10 മിനിറ്റ് തിളപ്പിച്ച്‌ വെള്ളം മാറ്റിയതിനു ശേഷം ഇഞ്ചിയും പച്ചമുളകും ചേർത്ത് അരച്ചു എടുക്കുക. ഒരു പാത്രത്തിൽ നാലു മുതൽ ആറു വരെയുള്ള ചേരുവകൾ ഇട്ടു നന്നായി ഇളക്കിയതിനു ശേഷം അതിൽ അരച്ചുവെച്ച പാലക്കും ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ച് 15 മിനിറ്റ് വെച്ചതിനുശേഷം പരത്തി ദോശക്കല്ലിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.

English Summary: Palak Paratha, Easy Recipe