ഫ്രഷ്ക്രീം കൊണ്ടൊരുക്കിയ പതുപതുത്ത ജെല്ലിയാണ് പന്നാകോട്ട വിഭാഗത്തിൽ പെട്ട മധുരങ്ങൾ. ബൗണ്ടി ചോക്‌ലേറ്റിന്റെ രുചിയിൽ തേങ്ങയുടെ തരികളും തേങ്ങാപ്പാലിന്റെ നൈർമല്യവും ഫ്രഷ് ക്രീമിന്റെ റിച്ച്നെസ്സും കൂടിച്ചേർന്ന വിഭവമാണ് കോക്കനട്ട് പന്നാകോട്ട. ഇത് കഴിക്കാൻ കൊച്ചി പനമ്പിള്ളി നഗറിലെ കഫേ പപ്പായയിലെത്തിയാൽ മതി.   

നേർത്ത മധുരമേ ഉള്ളു എന്നതിനാൽ ഒട്ടും ഹെവിയല്ലാത്ത ഡിസേർട്ട് ആണിത്. ചെറികൊണ്ടും ചോക്‌ലേറ്റ് സോസ് കൊണ്ടുമുള്ള അണിയിച്ചൊരിക്കൽ കൂടിയാകുമ്പോൾ കാഴ്ചയിലും സംഭവമാണീ വിഭവം.