ഇലക്കറികളിൽ ചീരയുടെ രുചിയെ വെല്ലാനാരുമില്ല. ചുവന്ന ചീര കൊണ്ട് വള്ളുവനാടൻ സ്റ്റൈലിൽ ഒരു രസികൻ കറി. 

ചീര - 1 കിലോ
ചെറുപ്പരിപ്പ് 50 ഗ്രാം
നാളികേരം 1
ജീരകം -1 സ്‌പൂൺ
മഞ്ഞൾപ്പൊടി 1/4ടീസ്പൂൺ
മുളക്പൊടി 11/2 സ്‌പൂൺ
വറ്റൽ മുളക് 4 എണ്ണം
കടുക് 1 ടീസ്പൂൺ
കറിവേപ്പില

  • തയാറാക്കുന്ന വിധം
  • ചെറുപയര്‍പ്പരിപ്പ് മുങ്ങുന്ന വെള്ളത്തിൽ  മഞ്ഞൾപ്പൊടി  ചേർത്തു  വേവിച്ചെടുക്കുക . 
  • ഇതിലേക്ക് ചീര പൊടിപൊടിയായി അരിഞ്ഞു ചേർത്തു  നന്നായി വേവിക്കാം. ശേഷം  മുളക് പൊടി ചേർത്തുകൊടുക്കുക.  
  • ജീരകവും നാളികേരവും നന്നായി അരച്ചു ചേർത്തു തിളപ്പിച്ചെടുക്കുക. വെളിച്ചെണ്ണയിൽ വറ്റൽ മുളകും കടുകും കറിവേപ്പിലയും വറത്തിട്ടു ഉപയോഗിക്കാം.

English Summary: Valluvanadan Cheera Curry