വ്യത്യസ്തവും ലളിതവുമായ ഒര റൈസ് രുചി പരിചയപ്പെടാം, ബസ്മതി റൈസും പുതിന ഇലയും ചേരുമ്പോൾ രുചിപ്പെരുമയ്ക്ക് പിന്നെന്തു വേണം. ഒപ്പം ചിക്കൻ, ബീഫ് ഏതു രുചിക്കൂട്ട് വേണമെങ്കിലും ചേർക്കാം. രുചിയൊടൊപ്പം ആരോഗ്യകരവുമാണ് ഈ വിഭവം. നോൺവെജിനിടയിൽ അൽപം വെജ് രുചിയുമാകും.

ചേരുവകൾ

1.ബസ്മതി അരി – ഒരു കപ്പ്
2.പുതിനയില – ഒരു കപ്പ്
മല്ലിയില – അരക്കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമുളക് – ഏഴ്
ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.വഴനയില – രണ്ട്
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
5.സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – മൂന്ന്, വട്ടത്തിൽ കനം കുറച്ചരിഞ്ഞത്
6.ഉപ്പ് – പാകത്തിന്
7.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, വറുത്തത്
പുതിനയില – ഒരു വലിയ സ്പൂൺ
പപ്പടം – രണ്ട്, നീളത്തിൽ അരിഞ്ഞു വറുത്തത്

പാകം െചയ്യുന്ന വിധം

∙അരി കഴുകി രണ്ടരക്കപ്പ് െവള്ളത്തിൽ വേവിച്ചു വറ്റിച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ നിരത്തുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മിന്റ്് ചട്നി തയാറാക്കി വയ്ക്കുക.

∙ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റിയശേഷം സവാളയും പച്ചമുളകും േചർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ മിന്റ് ചട്നി ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു ചോറു വേവിച്ചതും ഉപ്പും േചർത്തു കുഴഞ്ഞു പോകാതെ ഇളക്കണം. മിന്റ് ചട്നി ചോറിൽ നന്നായി പിടിക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങി മാറ്റിവയ്ക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ മുകളിൽ നിരത്തുക.

English Summary: Mint Rice, Special Recipe