കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കേക്ക് വീട്ടിൽ തയാറാക്കിയാലോ, വളരെ കുറച്ച് ചേരുവകൾ മാത്രം.

ചേരുവകൾ:  

  • മൈദ– 2 കപ്പ് 
  • മുട്ട– 2 എണ്ണം 
  • കൊക്കൊ – 1/3 കപ്പ് 
  • വെണ്ണ – 1/2 കപ്പ് 
  • പഞ്ചസാര – 1 1/2 കപ്പ് 
  • പാൽ –1 കപ്പ് 
  • വനില എസൻസ് – 1 ചെറിയ സ്‌പൂൺ 
  • ബേക്കിങ് സോഡ – 1 1/2 ചെറിയ സ്‌പൂൺ 
  • അല്പം ഉപ്പ്

തയാറാക്കുന്ന വിധം

അവ്‍ൻ നേരത്തേ ചൂടാക്കുക. ഒരു പാത്രത്തിൽ വെണ്ണയും പഞ്ചസാരയും നല്ലതുപോലെ യോജിപ്പിക്കുക.  ഇതിലേക്ക് കൊക്കോ, മൈദ, 2/3 കപ്പ് പാൽ, ബേക്കിങ് സോഡ എന്നിവ ചേർത്ത് ഇളക്കുക.  ശേഷം 1/3 കപ്പ് പാലും അടിച്ച മുട്ടയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.  വെണ്ണപുരട്ടിയ പാത്രത്തിൽ അവ്നിൽ വച്ച് 45 മിനിറ്റോളം ബേക്ക് ചെയ്യുക.

English Summary: Chocolate Cake