ഉറക്കം നൽകുന്ന മെലാറ്റോണിൻ ബദാമിൽ ധാരാളം ഉണ്ട്. ബദാം പൊടിച്ച് പാലിൽ ചേർത്തു കുടിക്കുന്നത് മനസ്സ് ശാന്തമായി നന്നായി ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ചേരുവകൾ

  • ബദാം – 2 ടേബിൾ സ്പൂൺ 
  • പാൽ – 1 ഗ്ലാസ്
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ബദാം മിക്സിയിൽ പൊടിച്ച് കാച്ചിയ പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കാം.

English Summary: Almond Milk