ഊർജവും കൊഴുപ്പും ഭക്ഷണത്തിലൂടെ ലഭിക്കാൻ വൃക്കരോഗികള്‍ക്ക് കഴിക്കാവുന്നൊരു കഞ്ഞി. ഉപ്പിന്റെ അളവു രോഗത്തിന്റെ കാഠിന്യമനുസരിച്ചു ഡോക്ടറുടെ നിർദേശ പ്രകാരം നിശ്ചയിക്കുക

ചേരുവകൾ

  • കടല കാൽ കപ്പ്
  • ഓട്സ് കാൽ കപ്പ്
  • വെള്ളം രണ്ടു കപ്പ്
  • വെണ്ണ ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

കടല എട്ടു മണിക്കൂർ കുതിർത്തുവച്ച് ആ വെള്ളം ഊറ്റി കളയുക. ഇതു നല്ലവണ്ണം വേവിച്ചുടച്ചെടുക്കുക. ഒന്നരക്കപ്പ് വെള്ളം തിളയ്ക്കുമ്പോൾ ഓട്സ് അതിലിട്ടു കട്ടയില്ലാതെ ഇളക്കി വേവിക്കുക. വേകുമ്പോൾ വേവിച്ചുടച്ചുവച്ചിരിക്കുന്ന കടല ചേർത്തു കുറുക്കുക. വെണ്ണ ചേർത്തുപയോഗിക്കുക.

English Summary: Healthy Kadala Oats Kanji