തിരുവാതിര വ്രതത്തിൽ കഴിക്കാവുന്ന കളി നിവേദ്യം എങ്ങനെ തയാറാക്കാമെന്നു നോക്കാം.

  • പച്ചരി  -  ഒരു കപ്പ്‌ 
  • ശർക്കര പൊടിച്ചത് - ഒരു കപ്പ് 
  • ചെറുപരിപ്പ് -  3 ടീസ്പൂൺ
  • തേങ്ങാ തിരുമ്മിയത് - 1/2കപ്പ്‌ 
  • വെള്ളം  - 2 1/2 കപ്പ്‌ 
  • അണ്ടിപ്പരിപ്പ് - 8എണ്ണം 
  • നെയ്യ് - ആവശ്യത്തിന് 
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

പച്ചരിയും ചെറുപരിപ്പും പ്രത്യേകമായി ചീനച്ചട്ടിയിലിട്ട് നല്ല  ചുവന്ന നിറം വരുന്നതുവരെ   വറത്തെടുത്തതിനു  ശേഷം മിക്സിയിൽ റവ പോലെ  തരുതരുപ്പായി പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ശർക്കര ഇട്ടു തിളച്ചു  വരുമ്പോൾ   പൊടിച്ച  അരിയും പരിപ്പും തേങ്ങയും കുറച്ചു നെയ്യുമിട്ടു ഇളക്കി  6 മിനിറ്റ്  മൂടി  വച്ചു  വേവിച്ചതിനു ശേഷം  നെയ്യിൽ   വറത്ത അണ്ടിപരിപ്പും ഏലക്കാപ്പൊടിയും ചേർത്തിളക്കി  വിളമ്പുക.

English Summary: Thiruvathira Vratham Special Recipe