രുചികരമായ സാൻവിച്ച് ഇങ്ങനെ തയാറാക്കി നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും.

ചേരുവകൾ:

  • അരിക് മാറ്റിയ ബ്രഡ് കഷ‌്ണം – 4 എണ്ണം
  • ഗ്രയിറ്റ് ചെയ്ത കാരറ്റ് – അരക്കപ്പ് 
  • ഗ്രയിറ്റ് ചെയ്ത ചീസ്–അരക്കപ്പ്
  • ഗ്രീൻ ചട്ണി – അരക്കപ്പ്

ഗ്രീൻ ചട്ണി തയാറാക്കുന്ന വിധം:

പച്ചമുളക്, മല്ലിയില, പുതിനയില, തേങ്ങാചിരവിയത്, ഉപ്പ്, അൽപം പഞ്ചസാര, രണ്ട്ടേബിൾ സ്പൂൺ തൈര്, നാരങ്ങ നീര് എന്നിവ ഒരു മിക്സിയിൽ അരച്ചെടുക്കുക.

തയാറാക്കുന്ന വിധം:

ബ്രഡ് കഷ‌്ണങ്ങളിൽ ബട്ടർ പുരട്ടുക. അതിനു ശേഷം നാലിൽ രണ്ടു ബ്രഡ് കഷ‌്ണങ്ങളിൽ ഗ്രീൻ ചട്ടണി പുരട്ടുക. അതിനു മുകളിൽ ഗ്രയിറ്റ് ചെയ്ത കാരറ്റും ഗ്രയിറ്റ് ചെയ്ത ചീസും ഇടുക. അതിനു മുകളിൽ ബട്ടർ പുരട്ടിയ ബ്രഡ് വച്ച് നന്നായി അമർത്തുക. തയാറാക്കിയ സാൻവിച്ച്‌ തൃകോണാകൃതിയിൽ മുറിച്ചെടുക്കുക. 

English Summary: Tri Colour Sandwich