വെജിറ്റബിൾ പുലാവ് മൂന്ന് നിറത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • ബസുമതി അരി – 1 കപ്പ്
  • ഗ്രയറ്റ് ചെയ്ത കാരറ്റ് – 1 കപ്പ്
  • ഗ്രയറ്റ് ചെയ്ത കോളിഫ്ലവർ –1 കപ്പ്
  • പച്ച വട്ടാണ(ഗ്രീൻപീസ്)–1 കപ്പ്
  • ഇഞ്ചി ചെറുതായി അരിഞ്ഞത് –1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1  ടേബിൾ സ്പൂൺ
  • സാവാള ചെറുതായി അരിഞ്ഞത്– അര കപ്പ്
  • പച്ചമുളക് വട്ടത്തിൽ  അരിഞ്ഞത് –1  ടേബിൾ സ്പൂൺ
  • അണ്ടി പരിപ്പ് നെയ്യിൽ വറുത്തത് – 10 എണ്ണം
  • ഉണക്ക മുന്തിരി – 20 എണ്ണം
  • നെയ്യ് –ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • കറുവ‌ാപട്ട–1 ഇഞ്ച്
  • ബേലീഫ് – 2 - 3 എണ്ണം
  • ഗ്രാമ്പൂ– 2 - 3 എണ്ണം
  • ഏലയ്ക്ക – 2 - 3 എണ്ണം
  • ഉപ്പ്–ആവശ്യത്തിന്
  • കുരുമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

അരി 20 മിനിറ്റ് കുതിർത്തതിനു ശേഷം വെള്ളം പോകുവാൻ മാറ്റി വയ്ക്കുക. കാരറ്റ്, കോളിഫ്ലവർ, ഗ്രീൻപീസ് എന്നിവ ഉപ്പും കുരുമുളകും ചേർത്തശേഷം പ്രത്യേകം പ്രത്യേകം ഈരണ്ട് മിനിറ്റ് ആവിയിൽ വേവിക്കുക.

ഫ്രയിങ് പാൻ ചൂടായ ശേഷം 2 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ഉരുകിയ ശേഷം ഗരംമസാല ഇട്ട് ഒരു മിനിറ്റ് വറ‌ുക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇട്ട് ഇളക്കുക. ഉള്ളിയും മുളകും വഴന്നു കഴിയുമ്പോൾ ഇഞ്ചിയും വെളുത്ത‌ുള്ളിയും ഇടുക. പച്ചമണം മാറി കഴിയുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ഇട്ട് ഒരു മിനിറ്റ് വറക്കുക. അതിനുശേഷം 2 കപ്പ് വെള്ളം ഒഴിച്ച് പാൻ അടച്ച് ചെറിയ ചൂടിൽ വേവിക്കുക. ശരിയായി വേകുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക. അതിനു ശേഷം ഒരു ട്രേയിൽ വേവിച്ചെടുത്ത അരി ഒരേ രീതിയിൽ നിരത്തി വയ്ക്കുക. മുകളിൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്ക മുന്തിരിയും മല്ലി ഇലയും വിതറുക. അതിനുമുകളിൽ വേവിച്ചു വച്ചിരിക്കുന്ന കാരറ്റും കോളിഫ്ലവറും ഗ്രീൻപീസും ത്രിവർണ ക്രമത്തിൽ അലങ്കരിക്കുക.

English Summary: Vegetable Pilaf