ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിൽ  ദിവസവും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ കുട്ടികൾ പൊതുവെ ഇലക്കറികളോട് താല്പര്യം ഇല്ലാത്തവരാണ്. ചീര സാധാരണയായി നമ്മൾ തോരൻ വയ്ക്കാൻ മാത്രമേ എടുക്കാറുള്ളൂ.എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് ചീരവിഭവങ്ങൾ പരിചയപ്പെടാം.

ഒരു പിടി ചീര കൊണ്ട്  ഹൽവ!

  • ചീര – 250 ഗ്രാം
  • പഞ്ചസാര – 300 ഗ്രാം
  • നെയ്യ് / വെളിച്ചെണ്ണ –  50 ഗ്രാം
  • അരിപ്പൊടി- 3 സ്പൂൺ
  • ബദാം – 100 ഗ്രാം
  • കശുവണ്ടിപ്പരിപ്പ് / ബദാം – 50 ഗ്രാം
  • ഉപ്പ് – ഒരു നുളള്

   തയാറാക്കുന്ന വിധം

ചീര കഴുകി പ്രഷർ കുക്കറിൽ ഒരു വിസില്‍ അടിച്ചു വേവിച്ച ശേഷം അരച്ച് എടുക്കാം. ഉരുളിയിലേക്ക് അരച്ചെടുത്ത പൾപ്പും പഞ്ചസാരയും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. അരിപ്പൊടി അൽപം വെളളത്തിൽ കലക്കി ഇതിലേക്ക് ചേർക്കണം. ഇതിലേക്ക് കശുവണ്ടി അരച്ചത് ചേർക്കുക (നിർബന്ധമില്ല). ഒരു നുളള് ഉപ്പും ചേർക്കാം. നെയ്യ് കുറേശെ ചേർത്ത്  ഉരുളിയിൽ നിന്ന് വിട്ട് വരുന്ന പരുവം വരെ ഇളക്കണം. അൽപം എലയ്ക്കാപ്പൊടി വേണമെങ്കിൽ ചേർക്കാം. നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി ചെറുതയി അരിഞ്ഞെടുത്ത ബദാം കൊണ്ട് അലങ്കരിച്ച് തണുത്തതിന് ശേഷം മുറിച്ചെടുക്കാം.

Note : ഹല്‍വ ഉണ്ടാക്കുമ്പോൾ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.

പിങ്ക് ലൈം ഫ്രം ചീരത്തണ്ട്!

ചീരത്തണ്ട് അരിഞ്ഞത് ഒരു പിടി കുറച്ചു വെള്ളത്തിൽ തിളപ്പിക്കുമ്പോൾ അതിലെ പിങ്ക് കളർ വെള്ളത്തിലേക്ക് ഊർന്നിറങ്ങും ഈ വെള്ളം ലൈം ജ്യൂസിൽ ചേർത്താൽ നല്ല പിങ്ക് നിറത്തിലുള്ള ആരോഗ്യപ്രദമായ  ലൈം  ജ്യൂസ് കുടിക്കാം.

English Summary: Spinach Halwa and Lime Recipe