ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അയല സൂപ്പിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ചേരുവകൾ

  • അയല(വേവിച്ചു മുള്ളു മാറ്റിയത്) – ½  കപ്പ്
  • കാരറ്റ് –  ഒന്നിന്റെ പകുതി
  • ഉള്ളി– ¼  കപ്പ്
  • കുരുമുളകുപൊടി– 1 ടീസ്പൂൺ
  • ഗ്രാമ്പൂ– 3 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • വെളുത്തുള്ളി – 4 അല്ലി
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

കാരറ്റ് ചുരണ്ടിയെടുക്കുക. ഉള്ളി ചെറുതായി അരിഞ്ഞ് മറ്റു ചേരുവകളെല്ലാം ചേർത്ത് രണ്ടു കപ്പു വെള്ളത്തിൽ തിളപ്പിക്കുക. അവസാനം മീനുടച്ചതും ചേർത്തു തിളപ്പിച്ച് സൂപ്പ് കഴിക്കാം. 

English Summary: Mackerel Soup, Healthy Fish Soup