ചർമ്മത്തെയും മുടിയെയും സംരക്ഷിക്കുന്ന ഘടകങ്ങൾ നിരവധിയുണ്ട് ബീറ്റ്റൂട്ടിൽ. ഉള്ളം കുളിർപ്പിക്കാൻ രുചികരമായൊരു പാനിയം തയാറാക്കാം.

|. ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അരച്ചത്- 2 സ്പൂൺ.
2. കസ് കസ് കുതിർത്തത്- അര സ്പൂൺ.
3. മിൽക്ക് മെയിഡ്‌- 4 സ്പൂൺ.
4. തണുപ്പിച്ച പാൽ- 250 മില്ലി,
5. പഞ്ചസാര - 50 ഗ്രാം.
6. ഐസ് - 8 കഷ്ണം

തയാറാക്കുന്ന വിധം:-1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ഗ്ലാസിൽ ഐസ്സ് ഇട്ട് ഈ ചേരുവ ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

English Summary: Beetroot Juice