രുചി സൗമ്യം, ഹൃദ്യം. കാലറി കുറയ്ക്കുകയും വയർ നിറക്കുകയും വേണമെന്നുള്ളവർക്ക് ഉഗ്രനൊരു ഓപ്ഷനാണു കാരറ്റ്–മത്തങ്ങ സൂപ്പ്. 

കാരറ്റ് മത്തങ്ങ സൂപ്പ് 

1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. വെളുത്തുള്ളി – ഒരു അല്ലി, അരിഞ്ഞത്
സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
തൈം – കാൽ ചെറിയ സ്പൂൺ
3.കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്
മഞ്ഞ മത്തങ്ങ ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
4.തക്കാളി – ഒന്ന്, അരച്ചത്
വെള്ളം – മൂന്നു കപ്പ്
5.പഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളുത്ത കുരുമുളകുപൊടി കാൽ ചെറിയ സ്പൂൺ
6.െഫ്രഷ് ക്രീം – രണ്ടു വലിയ സ്പൂൺ
ബദാം വറുത്തത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

∙ പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു കാരറ്റും മത്തങ്ങയും ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റണം.
∙നന്നായി വാടുമ്പോൾ തക്കാളി അരച്ചതും വെള്ളവും ചേർത്തു തിളപ്പിക്കുക.
∙കുക്കർ അടച്ചു വച്ച് ഇടത്തരം തീയിൽ വേവിക്കുക. ഒരു വിസിൽ അടിക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙പ്രഷർ മുഴുവൻ പോയ ശേഷം കുക്കർ തുറന്നു വെന്ത മിശ്രിതം നന്നായി അടിച്ചുടച്ച് അരച്ചെടുക്കുക.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു  നന്നായി യോജിപ്പിക്കുക.
∙െഫ്രഷ് ക്രീമും ബദാം വറുത്തതും ചേ ർത്ത് അലങ്കരിച്ചു ചൂടോടെ വിളമ്പാം. 

English Summary: Carrot Pumpkin Soup