വേനൽ ചൂടിന്റെ ക്ഷീണം മാറ്റാൻ കുടിക്കാം ലെമൺ കാന്താരി ജ്യൂസ്.

1. നാരങ്ങാജ്യൂസ്- രണ്ടു നാരങ്ങയുടെ
2. കാന്താരിമുളക് ചതച്ചത്-4 എണ്ണം
3. ഇഞ്ചിനീര്-നാലു സ്പൂൺ
4. കസ്കസ് കുതിർത്തത്- ഒരു സ്പൂൺ
5. ഉപ്പ്- ഒരു നുള്ള്
6. പഞ്ചസാര _ 100 ഗ്രാം
7.ഐസ് കട്ട- പാകത്തിന്

തയാറാക്കുന്ന വിധം:

പഞ്ചസാര കുറച്ചു വെള്ളത്തിൽ അലിയിച്ച് പഞ്ചസാര പാനിതയാറാക്കുക. നന്നായി ആറിയ ശേഷം, 1 മുതൽ 5 വരെ യുള്ള ചേരുവകളും, ഏഴാമത്തെ ചേരുവയും ചേർത്ത് രുചികരമായ ലെമൺ കാന്താരി ജ്യൂസ് തയാറാക്കാം.

English Summary: Lemon Chilli Juice