വെളുത്ത കടല പ്രധാന ചേരുവയാക്കി രുചികരമായ സാലഡ് തയാറാക്കിയാലോ?

1. വെളുത്ത കടല എട്ടു മണിക്കൂർ കുതിർത്ത‌ി ഉപ്പിട്ട് വേവിച്ചത് - ഒരു കപ്പ്.
2. കാരറ്റ് - ഒരു കപ്പ്
3. മത്തങ്ങ ന‌ുറുക്കിയത് - അര കപ്പ്
4. ബീൻസ് - കാൽ കപ്പ്
5 ബ്രോക്കോളി - കാൽ കപ്പ്
6. ക്യാപ്സിക്കം - കാൽ കപ്പ്
7. ഉപ്പ് , കുരുമുളകുപൊടി - പാകത്തിന്
8 പൊതീനാ പൗഡർ - ഒരു ടീസ്പൂൺ
9. ഒറിഗാനോ - അര ടീസ്പൂൺ
10. ഉപ്പ് - പാകത്തിന്
11. നാരങ്ങാനീര്- 3 സ്പൂൺ

തയാറാക്കുന്ന വിധം: 

ഒരു പാനിൽ അൽപം വെള്ളം ഒഴിച്ച് രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ, ഉപ്പിട്ട് അടച്ചു വച്ച് സ്റ്റ‌ീം ചെയ്ത് എടുക്കുക.ഇതിലേക്ക് ഏഴു മുതൽ പതിനൊന്നുവരെയുള്ള ചേരുവകൾ ചേർത്തിളക്കുക.

English Summary: Chole Salad