ചപ്പാത്തിക്കും ചോറിനും പറ്റിയ വഴുതനങ്ങ കറി ഉണ്ടാക്കാം.നല്ല രുചിയിൽ കഴിക്കാം.

ചേരുവകൾ

1. വയലറ്റ് വഴുതനങ്ങ – 3 ഇടത്തരം.
2. സവാള – 1 മീഡിയം
3. ഇഞ്ചി – 1 കഷണം ചതച്ചത്
4. വെളുത്തുള്ളി – 5 അല്ലി ചതച്ചത്
5. പച്ചമുളക് – 1 എണ്ണം
6. തക്കാളി – 1 എണ്ണം
7. തേങ്ങാ ചിരവിയത് – 1 1/2 കപ്പ്
8. മുളകുപൊടി – 1 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
10. മല്ലിപ്പൊടി – 1 ടീസ്പൂൺ
11. കറിവേപ്പില –1 തണ്ട്
12. എണ്ണ – 3 ടേബിൾസ്പൂൺ
13. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • വഴുതനങ്ങ ഒരിഞ്ച് നീളത്തിൽ ചതുര കഷണങ്ങളാക്കി മുറിച്ച് മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ കുറച്ചു നേരം ഇട്ട് കഴുകി വെള്ളം വാലാൻ വയ്ക്കുക.
  • ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് വയ്ക്കുക. തേങ്ങചിരകിയത് അല്പം വെള്ളം ചേർത്ത് കൈകൊണ്ട് പിഴിഞ്ഞ് തലപ്പാൽ മാറ്റി വയ്ക്കുക. അതിനുശേഷം കുറച്ചു വെള്ളത്തിൽ മിക്സിയിൽ അടിച്ചു ഒന്നുരണ്ടു പ്രാവശ്യം കൂടി പിഴിഞ്ഞ് ഒരു കപ്പ് പാൽ എടുക്കുക.
  • ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ വഴുതനങ്ങ കഷണങ്ങളിൽ അല്പം ഉപ്പ് പുരട്ടി ചെറുതായി വറുത്ത് മാറ്റി വയ്ക്കുക. എല്ലാ ഭാഗവും കളർ മാറി മൊരിഞ്ഞു വരണം. ശേഷം ആ എണ്ണയിൽ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റുക. സവാള ചേർത്തു നന്നായി വഴറ്റുക. പച്ചമുളകും കറിവേപ്പിലയും ചേർക്കുക. നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം തക്കാളി ചേർത്ത് വഴറ്റണം. ഒരു മിനിറ്റു വഴറ്റിയ ശേഷം വറത്തു വച്ച വഴുതനങ്ങ കഷണങ്ങൾ ചേർത്ത് ഒരു കപ്പ് രണ്ടാം പാൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. പാൽ ഒന്നു വറ്റി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് വാങ്ങാം. മല്ലിയില ചേർത്ത് വിളംമ്പാം.

English Summary:  Brinjal Curry