ചെറിയ കഷണങ്ങളാക്കി മുറിച്ച ഓറഞ്ച് തൊലികൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം.

1. ഓറഞ്ചു തോൽ ചെറിയ കഷ്ണങ്ങളായി നുറുക്കിയത് - 50 ഗ്രാം
2. നല്ലെണ്ണ - 10 മില്ലി
3. കടുക് - അര ടീസ്പൂൺ
4. മുളകുപൊടി - ഒന്നര ടീസ്പൂൺ
5. കായപ്പൊടി - അര ടീസ്പൂൺ
6. മഞ്ഞൾപ്പൊടി - ഒരു നുള്ള്
7. പുളി പിഴിഞ്ഞത് - 2 സ്പൂൺ
8. ഉപ്പ് - പാകത്തിന്
9. ശർക്കര - ഒരു ചെറിയ കഷ്ണം

തയാറാക്കുന്ന വിധം: 

പാനിൽ 2 സ്പൂൺ നല്ലെണ്ണ ഒഴിച്ച് ഓറഞ്ചു തോൽ ഒന്ന് വഴറ്റി എടുത്ത് മാറ്റിവയ്ക്കുക. ബാക്കി എണ്ണപാനിലേക്ക് ഒഴിച്ച് കടുകു താളിച്ച് 4,5,6, ചേരുവകൾ ചേർത്തിളക്കി 7, 8,9 ചേരുവകൾ ചേർത്ത് തിളയ്ക്കുമ്പോൾ വഴറ്റിയ തോൽ ചേർത്ത് ചെറുതീയിൽ ഒന്ന് വഴറ്റി എടുക്കുക.

English Summary: Orange Pickle