നമ്മുടെ നാട്ടിൽ പൊതുവെ വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഐറ്റം ആണ്  ചിക്കൻ 65 എന്ന പേരിൽ അറിയപ്പെടുന്ന ഈ ചിക്കൻ ഫ്രൈ .ഇത് ശെരിക്കും 65 അല്ല ,ചിലർ ചിക്കൻ 70 എന്നും പറയും .പക്ഷെ വളരെ  നല്ല ടേസ്റ്റ് ആണ് ഇതിന്. കാറ്ററിംഗ് ചെയ്യുന്നവർ ഇതിൽ സർവ സാധനങ്ങളും ചേർക്കും .അതിന്റെ റെസിപ്പി എങ്ങനെ എന്ന് നോക്കിയാലോ ?

  • ചിക്കൻ – 1 കിലോഗ്രാം
  • മുളകുപൊടി – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഗരംമസാല – 1/2 ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

ചിക്കൻ കഴുകി വെള്ളം വാർന്നതിനു ശേഷം മസാല പുരട്ടി ഒരു മണിക്കൂർ വെച്ചതിനു ശേഷം വറുത്തെടുത്തു മാറ്റിവയ്ക്കുക.

മസാല തയാറാക്കാൻ

  • എണ്ണ – 50 ഗ്രാം
  • സവാള അരിഞ്ഞത് –  200 ഗ്രാം
  • പച്ചമുളക് – 5 എണ്ണം
  • ഇഞ്ചി– വെള്ളുള്ളി ചതച്ചത് – 50 ഗ്രാം
  • ഉണക്ക മുളക് തരിയായി പൊടിച്ചത് –  1 ടേബിൾസ്പൂൺ
  • ഉണക്ക മുളക് – 2 എണ്ണം
  • ചില്ലി, സോയ, ടൊമാറ്റോ സോസ് – ആവശ്യത്തിന് 
  • മല്ലിയില –  25 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചുവട് കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി സവാള മുതൽ ഉള്ള എല്ലാ ചേരുവകളും വഴറ്റി എടുക്കുക .അതിലേക് സോസും ചേർത്ത് ഇളക്കി ചിക്കനും ചേർത്ത് ഡ്രൈയാക്കി എടുക്കാം.

English Summary: Chicken 65 Recipe