ഇലക്കറികളിൽ ഏറ്റവും കൂടുതൽ ജനപ്രിയമാണ് ചീര. ചീരയിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളോവിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 

1. ചീര നുറുക്കിയത് - 150 ഗ്രാം
2 .ചെറുപയർ പരിപ്പ് - 50 ഗ്രാം
3. നാളീകേരം ചുരണ്ടിയത് - 150 ഗ്രാം
4. ജീരകം -അര ടീസ്പൂൺ
5 വറ്റൽമുളക് വറത്തത് - 6 എണ്ണം
6. കടുക് - ഒരു സ്പൂൺ
7. വെളിച്ചെണ്ണ - 4 സ്പൂൺ
8. ഉപ്പ് - പാകത്തിന്
9. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

തയാറാക്കുന്ന വിധം:

ആദ്യം ഉപ്പിട്ട് ചെറുപയർ പരിപ്പ് വേവിക്കുക.
പാനിൽ എണ്ണ ഒഴിച്ച് കടുകു താളിച്ച് ചീരയും, ഉപ്പും, മഞ്ഞൾ പ്പൊടിയും ഇട്ട് നന്നായി വെള്ളം ഒഴിക്കാതെ വഴറ്റുക.
ഇതിലേക്ക്, പരിപ്പു ചേർത്ത്  തിളപ്പിക്കുക.
നാളീകേരം, ജീരകം, വറ്റൽമുളക് എന്നിവ ചേർത്ത് അരച്ച്, വെന്ത ചേരുവയിലേക്ക് ഒഴിച്ച് തിളപ്പിക്കുക.

English Summary:  Cheera Mulakootal