ചെറുപയർ പരിപ്പും ചീരയും ചേർത്ത് ഉഗ്രൻ കറി തയാറാക്കിയാലോ? ചോറിനും പൂരിക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാം.

ചേരുവകൾ

1.ചെറുപയർ പരിപ്പ്, കടല പരിപ്പ്, തുവരൻ പരിപ്പ് - 100 ഗ്രാം
2. മുള്ളൻ ചീര, ബസ്സള ചീര, വേലി ചീര - 300 ഗ്രാം നുറുക്കിയത്
3. പച്ചമുളക് - രണ്ടെണ്ണം
4. സവാള - ഒന്ന്
5. തക്കാളി - രണ്ട്
6. വെളിച്ചെണ്ണ - 5 സ്പൂൺ
7. കടുക് - ഒരു സ്പൂൺ
8. ജീരകം - ഒരു ടീസ്പൂൺ
9, ചെറിയ ഉള്ളി- 100 ഗ്രാം
10. വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം :

ചെറുപയർ പരിപ്പ്, കടല പരിപ്പ്, തുവരൻ പരിപ്പ്, മുള്ളൻ ചീര, ബസ്സള ചീര, വേലി ചീര, പച്ചമുളക്, സവാള, തക്കാളി (1 മുതൽ 5 വരെയുള്ള ചേരുവകൾ) എന്നീ ചേരുവകൾ ഒരു സ്പൂൺ വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേർത്ത് കുക്കറിൽ നാലു വിസിൽ വരുംവരെ വേവിക്കുക. പാനിൽ ബാക്കി എണ്ണ ഒഴിച്ച് കടുകും ജീരകവും താളിച്ച് ഉള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക, ഇതിലേക്ക് കുക്കറിൽ വെന്ത ചേരുവകളും ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് തിളപ്പിച്ചെടുക്കുക.

English Summary: Dal Cheera