രുചികരവും ആരോഗ്യകരവുമായ ഒരു പലഹാരമാണിത്. പാൽ തിളപ്പിക്കുന്ന സമയം കൊണ്ട് ഈസിയായി തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ

  • ഗോതമ്പുപൊടി – 1 കപ്പ്
  • തേങ്ങ – 1/2 കപ്പ്
  • പാൽ – 1 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഏലയ്ക്കാ – 4 എണ്ണം
  • ശർക്കര – മധുരം അനുസരിച്ച് ക്രമപ്പെടുത്താം, ശർക്കര കട്ടിയുള്ള പാനിയാക്കി എടുക്കാം

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഗോതമ്പുപൊടിയും തേങ്ങയും അൽപം ഉപ്പും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് എടുക്കുക. ഈ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ഒരു പാത്രത്തിൽ നിരത്തുക.

പാനിൽ പാലും വെള്ളവും ഒഴിച്ച് ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഗോതമ്പ് ഉരുളകൾ ഇതിലേക്ക് ചേർക്കുക. ചതച്ചു വച്ച ഏലയ്ക്കായും  ചേർക്കാം. ഗോതമ്പ് പിടി വെന്തുതുടങ്ങുമ്പോൾ ശർക്കരപാനി ഒഴിക്കാം. സ്റ്റൗ ഓഫ് ചെയ്ത ശേഷം തേങ്ങാപ്പാലും ചേർത്ത് യോജിപ്പിച്ച് കഴിക്കാം.

English Summary: Milk Kozhukattai