കാപ്പി കുടിച്ചു ദിവസം തുടങ്ങാനാണ് നമുക്കൊക്കെ ഇഷ്ടം. ഉറക്കച്ചടവു മാറി നല്ല ഉൻമേഷവും തരും കാപ്പി. ഇതൊക്കെ ശരിയാണെങ്കിലും വെറുംവയറ്റിൽ കാപ്പി അകത്താക്കുമ്പോൾ ചിലരിലെങ്കിലും ആമാശയത്തിലെ അസിഡിറ്റിക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനത്തെ കാപ്പി ത്വരിതപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. രാവിലെ വെറുംവയറ്റിൽ കാപ്പിക്കു പകരം കുക്കുമ്പർകൊണ്ടുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? 

ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാൽനട്ടും അൽപം ഇഞ്ചിയും ചേർക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുത്താൽ രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി.

English Summary: Morning Healthy Drink