കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. ലോക്ഡൗണിൽ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ രുചികരമായ ഇഡ്ഡലി തയാറാക്കാനുള്ള സന്ദേശവുമായി കേരളാ ടൂറിസം ഫേസ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കു വച്ചത്. തൊഴിൽതേടി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. ലോക്ഡൗണിൽ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ രുചികരമായ ഇഡ്ഡലി തയാറാക്കാനുള്ള സന്ദേശവുമായി കേരളാ ടൂറിസം ഫേസ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കു വച്ചത്.

തൊഴിൽതേടി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ. പരന്ന രൂപമാണ് ഇവിടത്തെ ഇഡ്ഡലിക്കും. 

ADVERTISEMENT

സമയം കളയാതെ വീട്ടിൽ തന്നെ ഒരു രുചിയാത്ര നടത്താം.

ചേരുവകൾ 

  • അരി  – 2 ½ ഗ്ലാസ്സ്
  • ഉഴുന്ന് –  ½  ഗ്ലാസ് 
  • ഉലുവ –  1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1 ഗ്ലാസ്സ്
ADVERTISEMENT

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും 1 ടീസ്പൂൺ ഉലുവയും   4 മണിക്കൂർ വീതം വേറെ വേറെ പാത്രത്തിൽ കുതിരാൻ വയ്ക്കുക. രണ്ടര ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന കണക്കിൽ എടുക്കാം.

ADVERTISEMENT

4 മണിക്കൂറിനു ശേഷം ആദ്യം ഉഴുന്നും ഉലുവയും കൂടി നന്നായി കഴുകി കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച്  അരച്ചെടുക്കുന്നു. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുന്നു. സാധാരണ ഇഡ്ഡലിയേക്കാൾ കുറച്ച് ഉഴുന്നു മതി രാമശ്ശേരി ഇഡ്ഡലിക്ക്. ഇനി അതേ ജാറിലേക്ക് മൂന്ന് പ്രാവശ്യമായി മുക്കാൽ ഗ്ലാസ് വെള്ളത്തിൽ അരി അരച്ചെടുക്കുന്നു.അരി കുറച്ച് തരിതരിയായി അരച്ചാൽ മതി. പുളിച്ചു വന്നശേഷം ഒരുപാട് കട്ടി ആണെങ്കിൽ അല്പം വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം. നന്നായി കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക. തണുപ്പുള്ള സ്ഥലത്താണെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഈ മാവിന്റെ പാത്രം ഇറക്കി വയ്ക്കുക. ഒരു മൂന്ന് നാല് പ്രാവശ്യം വെള്ളം മാറ്റി കൊടുത്താൽമതി മാവ് നന്നായി പുളിച്ചു വരും. തവിയിൽ കോരി ഒഴിക്കുമ്പോൾ താഴോട്ട് വീഴുന്നതാണ് പാകം. ഉപ്പ് നോക്കിയിട്ട് ആവശ്യത്തിന് ചേർത്തു കൊടുക്കാം.

ചെറിയ കുഴിവുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിന്റെ മേലെ ഒരു തട്ട് വച്ച്  വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിന്റെ മുകളിൽ കനം കുറഞ്ഞ നനഞ്ഞ തുണി ഇട്ട് നന്നായി ആവി വന്നതിനു ശേഷം മാത്രം അതിന്റെ മേലെ മാവ് ഒഴിച്ച് ചെറുതായി  പരത്തി കൊടുക്കുക. നല്ല തീയിൽ അഞ്ചു മിനിറ്റ് നേരം അടച്ചു വച്ച് ആവിയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് ഇഡ്ഡലി മാറ്റുക. പാത്രത്തിൽ ആവശ്യത്തിന് വെള്ളം നിറച്ച് നന്നായി തിളച്ച് വരുമ്പോൾ അരിപ്പ തട്ട് വച്ച് തുണി വീണ്ടും നനച്ച് മാവ് ഒഴിച്ചു കൊടുക്കുക.  വേവ് കൂടിയാൽ ഇഡ്ഡലി കട്ടിയാവും. 

ശ്രദ്ധിക്കാൻ

  • മാവ് പുളിച്ച് പൊങ്ങുന്ന കാര്യത്തിൽ ഓരോ സ്ഥലത്തെ കാലാവസ്ഥയനുസരിച്ച് അതിൽ മാറ്റം വരും കൂടാതെ വെള്ളത്തിന്റെ അളവിലും മാറ്റം വരും.
  • നന്നായി പുളിച്ചു പൊന്തി വന്നാൽ മാത്രമേ ഇഡ്ഡലി സോഫ്റ്റ് ആവുകയുള്ളൂ.  12 മണിക്കൂറിൽ കൂടുതൽ നേരം  വേണ്ടി വരും.
  • തുണി നനച്ചിടുമ്പോൾ പാത്രത്തിന്റെ അളവനുസരിച്ച് ഇടണം തുണിയിൽ തീ പിടിക്കാതെ ശ്രദ്ധിക്കണം. 

English Summary: Ramassery Idli Video