മുരിങ്ങയ്ക്ക, ചക്കക്കുരു, മാങ്ങ ഇതു മൂന്നും ചേർത്തൊരു പാൽ കറി തയാറാക്കിയാലോ? ഊണിന് നാടൻ ചേരുവകൾ കൊണ്ടുള്ള ഒഴിച്ചു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 1. മുരിങ്ങയ്ക്ക – രണ്ട് 2. ചക്കക്കുരു – 10, നീളത്തിൽ അരിഞ്ഞത് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയസ്പൂൺ മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ മല്ലിപ്പൊടി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുരിങ്ങയ്ക്ക, ചക്കക്കുരു, മാങ്ങ ഇതു മൂന്നും ചേർത്തൊരു പാൽ കറി തയാറാക്കിയാലോ? ഊണിന് നാടൻ ചേരുവകൾ കൊണ്ടുള്ള ഒഴിച്ചു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1. മുരിങ്ങയ്ക്ക – രണ്ട്
2. ചക്കക്കുരു – 10, നീളത്തിൽ അരിഞ്ഞത്
3. മഞ്ഞൾപ്പൊടി – കാൽ ചെറിയസ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

4. ഒരു തേങ്ങയിൽ നിന്നെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്
5. ഉപ്പ് – പാകത്തിന്
മാങ്ങ – ഇടത്തരം പുളിയുള്ള ഒന്ന്, വലിയ ചതുരക്കഷണങ്ങളാക്കിയത്
6. ഒന്നാംപാൽ – ഒരു കപ്പ്
7. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
8. കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്‍
കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ മുരിങ്ങയ്ക്ക രണ്ടിഞ്ചു നീളത്തിൽ മുറിച്ച് രണ്ടായി പിളർന്നിടുക. മുരിങ്ങയ്ക്കയും ചക്കക്കുരുവും മൂന്നാമത്തെ ചേരുവ ചേർത്തു രണ്ടാംപാൽ ഒഴിച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ മാങ്ങയും ഉപ്പും ചേർത്തു വേവിക്കുക.

∙ വെന്തു പാകമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ വാങ്ങിവയ്ക്കുക.

ADVERTISEMENT

∙വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ച് കറിയിലൊഴിക്കുക.

English Summary: Nadan Curry,  Vishu Special