മിക്ക കറികളിലും നമ്മൾ ചേർക്കുന്ന പച്ചക്കറിയാണല്ലോ സവാള. എന്നാൽ സവാള ചേർത്ത് കറികൾ മാത്രമല്ല ചായയും ഉണ്ടാക്കുവാൻ സാധിക്കും. ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു പച്ചക്കറിയായി സവാളയെ ആരും പരിഗണിക്കാറില്ല. എന്നാൽ സവാള ചേർത്തുണ്ടാക്കിയ ചായ കുടിച്ചാൽ  ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിക്കുമെന്നാണ്   യൂറോപ്യൻ ക്ലിനിക്കൽ ന്യൂട്രിഷന്റെ ജേർണലിൽ  പ്രസിദ്ധീകരിച്ചിരിക്കുന്നത് . പനി ചുമ രക്തസമ്മർദ്ദം തുടങ്ങിയവ തടയാനും സവാള ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്നു  ജേർണലിൽ വെളിപ്പെടുത്തുന്നു. സവാളയിൽ അടങ്ങിയ ഫ്ലാവനോയ്ഡ് മനുഷ്യ ശരീരത്തിലെ രക്തത്തിൽ ആന്റി ഓക്സയിഡുകൾ  ഉത്പ്പാദിപ്പിക്കുന്നണ്ട്, തുടർന്ന് ശരീരത്തിന്റെ  പ്രതിരോധ ശേഷിയും വർധിക്കുന്നു. 

സവാള ചായ എങ്ങനെ ഉണ്ടാക്കാം

  • സവാള- 1  
  • വെളുത്തുള്ളി- 3 എണ്ണം 
  • തേൻ - 2 ടേബിൾസ്പൂൺ 
  • വെള്ളം - 2 കപ്പ്
  • ബേ ലീഫ് - 1 
  • ഗ്രാമ്പൂ - 3 

തയാറാക്കുന്ന വിധം

വെള്ളം തിളപ്പിക്കുക. ചെറു കഷണങ്ങളായി അരിഞ്ഞു വെച്ച സവാളയും വെളുത്തുള്ളിയും ചേർക്കുക. ഒരു മിനിട്ടിനു ശേഷം ബേ ലീഫും ഗ്രാമ്പുവും ചേർക്കുക. വെള്ളത്തിനു ബ്രൗൺ നിറമാകുമ്പോൾ അരിച്ചെടുക്കുക. രുചിക്കായി തേനും  ചേർക്കുക.

English Summary: Onion tea for colds and cough homemade folk remedy.