നാവിൽ വച്ചാൽ അലിഞ്ഞു പോകുന്ന കിടിലൻ നാരങ്ങാ കേക്ക്, വളരെ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കേക്ക് രുചിയാണിത്.

ചേരുവകൾ

  • പാൽ – 1 കപ്പ്
  • നാരങ്ങാ നീര് – 2 എണ്ണത്തിന്റെ

പാലിൽ നാരങ്ങാ നീര് അരിച്ച് ഒഴിച്ച് 10 മിനിറ്റ് വയ്ക്കുക.

പതിനഞ്ച് മിനിറ്റിനു ശേഷം ഇതിലേക്ക് 

  • വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
  • പൊടിച്ച പഞ്ചസാര – 3/4 കപ്പ്
  • നാരങ്ങയുടെ പുറം തൊലി ചിരണ്ടിയത് – 1/2 ടീസ്പൂൺ

എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് പൊടികൾ ചേർക്കാം.

  • മൈദ – 1 1/2 കപ്പ്
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • ബേക്കിങ് സോഡ – 1/2 ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

എന്നിവ അരിച്ച് ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ബേക്കിങ് പാത്രത്തിൽ ഓയിൽ തടവി ബാറ്റർ ഇതിലേക്ക് ഒഴിക്കാം. 180 ഡിഗ്രിയിൽ പത്ത് മിനിറ്റ് പ്രീ– ഹീറ്റ് ചെയ്ത അവ്നിൽ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

തിളക്കം കിട്ടാൻ അര കപ്പ് ഐസിങ് ഷുഗർ പൊടിച്ചത് ഒരു നാരങ്ങാ നീരും ചേർത്ത് യോജിപ്പിച്ച്, കേക്കിനു മുകളിൽ അലങ്കരിക്കാം. ഇത് ഫ്രിഡ്ജിൽ വച്ച് സെറ്റാക്കി എടുക്കാം.

English Summary: Best Homemade Lemon Bread, a delicious moist