വളരെ രുചികരവും കുറച്ച് എണ്ണയിൽ വറുത്തെടുക്കാവുന്നതുമായ നാടൻ രുചിയാണ് കപ്പ പപ്പടം. ചേരുവകൾ നാടൻ പച്ച കപ്പ - 2 എണ്ണം മുളകുപൊടി - 2 ടീ സ്പൂൺ മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ കായം - 1/2 ടീ സ്പൂൺ കുരുമുളക് പൊടി - 1 ടീ സ്പൂൺ ഉപ്പ് - 2 ടീ സ്പൂൺ ജീരകം - 1 ടീ സ്പൂൺ എള്ള് - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ രുചികരവും കുറച്ച് എണ്ണയിൽ വറുത്തെടുക്കാവുന്നതുമായ നാടൻ രുചിയാണ് കപ്പ പപ്പടം.

ചേരുവകൾ

  • നാടൻ പച്ച കപ്പ - 2 എണ്ണം
  • മുളകുപൊടി - 2 ടീ സ്പൂൺ 
  • മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ 
  • കായം - 1/2 ടീ സ്പൂൺ 
  • കുരുമുളക് പൊടി - 1 ടീ സ്പൂൺ 
  • ഉപ്പ് - 2 ടീ സ്പൂൺ 
  • ജീരകം - 1 ടീ സ്പൂൺ 
  • എള്ള് - 2 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

കപ്പ നന്നായി കഴുകിയെടുത്ത ശേഷം ചെറുതായി (പുഴുക്കിന് കൊത്തുന്ന പോലെ ) കൊത്തിയെടുക്കുക. ശേഷം ജീരകവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. (അരിമാവിന്റെ അതേ അനുപാതത്തിൽ)

ADVERTISEMENT

അരച്ചെടുത്ത കപ്പയുടെ മാവിൽ മുളകുപൊടി, മഞ്ഞൾപൊടി, കായം പൊടി, കുരുമുളകുപൊടി എന്നിവയോടൊപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടി കട്ടിയുള്ള പാത്രത്തിൽ 6 ഗ്ലാസ്‌ വെള്ളം വച്ച് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് മാവ് ചേർത്ത് നന്നായി കുറുക്കിയെടുക്കുക. അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. നന്നായി കുറുകി വരുമ്പോൾ അടുപ്പ് കെടുത്തി ചൂടാറുന്നതിനു മുന്നേ ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് എള്ളും ചേർത്ത് ഒരു സ്പൂൺ മാവിൽ ഒരു പപ്പടം എന്ന കണക്കിൽ പരത്തിയെടുക്കുക. 2 ദിവസത്തിന് ശേഷം പൊളിച്ചെടുത്താൽ കപ്പ പപ്പടം റെഡി. വറുത്തെടുക്കാൻ വളരെ കുറച്ച് എണ്ണ മതി എന്നുള്ളതാണ് പ്രത്യേകത. 

വേനൽ മഴയിൽ കടും ചായയോടൊപ്പം അസ്സൽ കൂട്ടാണ്...!

ADVERTISEMENT

English Summary: Kappa pappadam is usually served as a snack or as an accompaniment to a rice based meal