സീസൺ ആയതോടെ ജില്ലയിൽ വഴിനീളെ കാരറ്റ് കച്ചവടം തുടങ്ങിക്കഴിഞ്ഞു. 50 രൂപയ്ക്ക് 3 കിലോ കാരറ്റ് കിട്ടും. തോരൻ വച്ചാലും പിന്നെയുമുണ്ടാകും ബാക്കി. എങ്കിൽ അതുകൊണ്ട് കാരറ്റ് ഹൽവ ഉണ്ടാക്കിയാലോ... ചേരുവകൾ 1.കാരറ്റ് – ആറ്, വലുത്, 2.കൊഴുപ്പുള്ള പാൽ – നാലു കപ്പ്, 3.നെയ്യ് – നാലു വലിയ സ്പൂൺ, കണ്ടൻസ്ഡ് മിൽക്ക് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീസൺ ആയതോടെ ജില്ലയിൽ വഴിനീളെ കാരറ്റ് കച്ചവടം തുടങ്ങിക്കഴിഞ്ഞു. 50 രൂപയ്ക്ക് 3 കിലോ കാരറ്റ് കിട്ടും. തോരൻ വച്ചാലും പിന്നെയുമുണ്ടാകും ബാക്കി. എങ്കിൽ അതുകൊണ്ട് കാരറ്റ് ഹൽവ ഉണ്ടാക്കിയാലോ... 

ചേരുവകൾ

ADVERTISEMENT

1.കാരറ്റ് – ആറ്, വലുത്,
2.കൊഴുപ്പുള്ള പാൽ – നാലു കപ്പ്,
3.നെയ്യ് – നാലു വലിയ സ്പൂൺ, കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്, പഞ്ചസാര – നാലു വലിയ സ്പൂൺ,
ഏലയ്ക്ക – മൂന്ന് – നാല്, പൊടിച്ചത്,
4.കശുവണ്ടിപ്പരിപ്പ് – 20–25, ഉണക്കമുന്തിരി – ഒരു പിടി,
5.ബദാം – അഞ്ച്–ആറ്, തൊലി കളഞ്ഞ് അരിഞ്ഞത്

പാകം ചെയ്യുന്ന വിധം: 

ADVERTISEMENT

കാരറ്റ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞു ഗ്രേറ്റ് െചയ്തു വയ്ക്കുക. ചീനച്ചട്ടിയിൽ പാലും കാരറ്റും േചർത്തു യോജിപ്പിച്ച് അടുപ്പത്തു വയ്ക്കുക. ചെറുതീയിലോ ഇടത്തരം തീയിലോവച്ച് തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. പാൽ വറ്റി കാരറ്റ് വേവുന്നതു വരെ തുടരെയിളക്കുക. പാൽ നന്നായി വറ്റിത്തുടങ്ങുമ്പോൾ മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു തുടരെയിളക്കണം.പാൽ മുഴുവൻ വറ്റി ഹൽവ പരുവമാകുമ്പോൾ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും േചർത്തു തുടരെയിളക്കി വറ്റിച്ചെടുക്കുക. മിശ്രിതം നന്നായി വരണ്ട്, പാൽ തരുതരുപ്പായി വരുന്നതാണു പാകം. വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാരറ്റ് മിശ്രിതം ചുരണ്ടി ബാക്കിയുള്ള കാരറ്റ് ഹൽവയുമായി ചേർത്തു യോജിപ്പിക്കുക. ബദാംകൊണ്ട് അലങ്കരിച്ചു വിളമ്പാം.

English Summary: A delicious and popular sweet made with few ingredients.