പനിക്കൂര്‍ക്ക ഇല കേരളത്തിലെ വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പണ്ടൊക്കെ പനിക്കൂർക്ക ഇല്ലാത്ത വീട് ഉണ്ടായിരുന്നില്ല.  പനിക്കൂര്‍ക്ക സാധാരണയായി ജലദോഷത്തിനുള്ള ഒറ്റമൂലിയായി ഉപയോഗിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുണ്ട്.

എന്നാല്‍ പനിക്കൂര്‍ക്കില കൊണ്ട് സ്വാദിഷ്ടമായ ബജ്ജി തയാറാക്കാന്‍ കഴിയും. കടലമാവ്, മുളകുപൊടി ഒരു നുള്ള് കായപ്പൊടി ഇവ പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ കുഴമ്പ് പരുവത്തില്‍ കുഴച്ചെടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ഇലകള്‍ വെള്ളം ഒപ്പി എടുത്ത ശേഷം  മാവിൽ മുക്കി പൊരിച്ചെടുക്കാം.