സേമിയാകൊണ്ട് സൂപ്പർ ചിക്കൻ പുലാവ് രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഗംഗ ശ്രീകാന്ത് തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം. മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേമിയാകൊണ്ട് സൂപ്പർ ചിക്കൻ പുലാവ് രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഗംഗ ശ്രീകാന്ത് തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

ADVERTISEMENT

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

സേമിയ പുലാവിന് ആവശ്യമുള്ള ഉള്ള ചേരുവകൾ.

  • സേമിയ -ഒന്നര കപ്പ്
  • ചിക്കൻ സ്റ്റോക് - 3കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - 1
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടി സ്പൂൺ
  • കാരറ്റ് -1
  • ഗ്രീൻപീസ്- അരക്കപ്പ്
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • ഏലയ്ക്ക-5 ഗ്രാമ്പു-3 കറുവപ്പട്ട-1 വഴനയില-1
  • അണ്ടിപ്പരിപ്പ്-ഒരുപിടി
  • ഉണക്കമുന്തിരി-ഒരുപിടി
ADVERTISEMENT

ചിക്കൻ മസാലയ്ക്ക് ആവശ്യമുള്ള  ചേരുവകൾ

  • ചിക്കൻ -ഒരു കിലോ
  • സവാള നീളത്തിൽ അരിഞ്ഞത്- മൂന്നെണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
  • പച്ചമുളക്- നാലെണ്ണം
  • തക്കാളി -ഒരു ചെറുത്
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • മുളകുപൊടി -ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി -ഒരു ടീസ്പൂൺ
  • പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ
  • തൈര് -2 ടേബിൾ സ്പൂൺ
  • മല്ലിയില- ഒരു പിടി
  • പുതിന ഇല -ഒരുപിടി
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി അല്പം മഞ്ഞൾപ്പൊടിയും  ഉപ്പും  രണ്ട് കപ്പ് വെള്ളവും ചേർത്ത് പ്രഷർകുക്കറിൽ വേവിച്ചെടുക്കുക. ചൂടാറുമ്പോൾ സ്റ്റോക്ക് മാറ്റി വയ്ക്കുക. വെന്ത ചിക്കൻ എല്ല് മാറ്റി ചെറിയ കഷ്ണങ്ങൾ ആക്കി വയ്ക്കണം.

പുലാവ് തയാറാക്കാൻ സേമിയ എണ്ണയില്ലാതെ ഒന്ന് വറുത്തെടുക്കണം.

ഒരു പാത്രത്തിൽ  നെയ്യ് ചൂടാക്കി  അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ ,കറുവാപ്പട്ട ,വയനയില ഇവയിട്ട്  മൂക്കുമ്പോൾ  സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ കാരറ്റ് ഗ്രീൻപീസ് എന്നിവ ചേർത്ത്  വഴറ്റി സേമിയ ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് മാറ്റിവച്ചിരിക്കുന്ന മൂന്ന് കപ്പ് സ്റ്റോക് ചേർക്കാം. ചെറിയ തീയിൽ വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കുക.

ഇനി അടുത്തതായി ചിക്കൻ മസാല ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ഇവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ  മസാലപ്പൊടികൾ ചേർക്കുക. ഇനി ഇതിലേക്ക്  ചെറുതായി അരിഞ്ഞ  തക്കാളി, എല്ല് മാറ്റിവെച്ച ചിക്കൻ, മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് , തൈര് ഇവയെല്ലാം കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ചിക്കനിൽ മസാല നന്നായി പിടിച്ച് വെള്ളം വറ്റി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന സേമിയ ചേർത്ത് ഇളക്കി എടുക്കുക. മല്ലിയിലയും പുതിനയിലയും വിതറി തീ ഓഫ് ചെയ്യാം.