ദീപാവലി ആശംസകളുമായി എത്തിയ അർജുൻ സഞ്ജീവിനായി പ്രതിശ്രുത വധു ലക്ഷ്മി പ്രിയ തയാറാക്കിയ മധുരപലഹാരങ്ങൾ ∙ബനാന ഹൽവ പഴം - 5 എണ്ണം നെയ്യ് - മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചത് - മുക്കാൽ കപ്പ് ഉണക്കപ്പഴങ്ങൾ - 3 സ്പൂൺ ഏലയ്ക്ക പൊടിച്ചത് - കാൽ ടീ സ്പൂൺ ഡെസിക്കേറ്റഡ് കോക്കനട്ട് - ഒന്നര കപ്പ് കോൺഫ്ളോർ - അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാവലി ആശംസകളുമായി എത്തിയ അർജുൻ സഞ്ജീവിനായി പ്രതിശ്രുത വധു ലക്ഷ്മി പ്രിയ തയാറാക്കിയ മധുരപലഹാരങ്ങൾ

∙ബനാന ഹൽവ

  • പഴം - 5 എണ്ണം
  • നെയ്യ് - മുക്കാൽ കപ്പ് 
  • പഞ്ചസാര പൊടിച്ചത് - മുക്കാൽ കപ്പ് 
  • ഉണക്കപ്പഴങ്ങൾ - 3 സ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് - കാൽ ടീ സ്പൂൺ
  • ഡെസിക്കേറ്റഡ് കോക്കനട്ട് - ഒന്നര കപ്പ്
  • കോൺഫ്ളോർ - അര കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

പഴം മിക്സിയിൽ നന്നായി അടിച്ച് പേസ്റ്റാക്കുക. പാൻ വച്ച് നന്നായി ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അതിൽ ഉണക്കപ്പഴങ്ങൾ ഇട്ട് വറുക്കുക. ഇതിലേയ്ക്ക് പേസ്റ്റ് ആക്കി വച്ചിരിക്കുന്ന പഴം ചേർക്കുക. തുടർച്ചയായി ഇളക്കി കുറുകുന്ന പരുവം ആകുമ്പോൾ ഏലയ്ക്കപൊടി ചേർക്കുക. കുറച്ചുകൂടെ കുറുകുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം പഞ്ചസാര പൊടിച്ചത് ചേർക്കുക. (മധുരം കൂടുതൽ ആവശ്യം ഉണ്ട് എങ്കിൽ കൂടുതൽ ചേർക്കാം) നന്നായി യോജിച്ച് കഴിയുമ്പോൾ കോൺഫ്ളോർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിക്കുക. നന്നായി കുറുകി പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ ഒരു ബൗളിലേയ്ക്ക് മാറ്റാം. നട്സോ കുങ്കുമപൂവോ ഉപയോഗിച്ച് അലങ്കരിക്കാം.

ADVERTISEMENT

കേര പേഡയും ബനാന ഹൽവയും

∙കേര പേഡ

  • ഡെസിക്കേറ്റഡ് കോക്കനട്ട് – ഒന്നര കപ്പ്
  • പാൽപ്പൊടി – മുക്കാൽ കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് – അര കപ്പ്
  • ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ
  • നുറുക്കിയ ഉണക്ക പഴങ്ങൾ – 2 ടേബിൾ സ്പൂൺ
  • പിങ്ക് ഫുഡ് കളർ – രണ്ടു തുള്ളി
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഒന്നര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട്, മുക്കാൽ കപ്പ് പാൽപ്പൊടി, അര കപ്പ് കണ്ടൻസ്ഡ് മിൽക്ക്, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. അതിനെ കുഴച്ച് ഒരു ബോൾ രൂപത്തിലാക്കുക. ഇതിനെ രണ്ടായി പകുത്ത് വയ്ക്കുക. ശേഷം ഒരു ഭാഗത്തിൽ ഉണക്ക പഴങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അത് ഒരു ബട്ടർ പേപ്പറിൽ വെച്ച് റോൾ ചെയ്ത് ത്രികോണാകൃതിയിൽ ആക്കുക. അതിനു ശേഷം ബട്ടർ പേപ്പ് കൊണ്ട് നന്നായി പൊതിഞ്ഞ് ഫ്രിജിൽ 5 മിനിറ്റ് വെയ്ക്കുക. മാറ്റി വെച്ച അടുത്ത ഭാഗം പിങ്ക് കളർ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇത് ബട്ടർ പേപ്പറിന്റെ മുകളിൽ വെച്ച് പരത്തിയെടുക്കുക. 5 മിനിട്ട് കഴിഞ്ഞ് ഉണക്ക പഴം ചേർത്ത ഭാഗം ഫ്രിജിൽ നിന്നെടുത്ത് ഈ പരത്തിയ മിക്സിന്റെ മുകളിൽ വെച്ച് വീണ്ടും പൊതിയുക. അതു വീണ്ടും 5 മിനിറ്റ് ഫ്രിജിൽ വെയ്ക്കുക. അതിനു ശേഷം എടുത്തു പേപ്പർ മാറ്റി പ്ലേയ്റ്റിൽ കുറച്ച് ഉണക്ക പഴവും സ്ട്രോബറി സിറപ്പും സ്പ്രിങ്കൾസും ചേർത്ത് അലങ്കരിച്ചെടുക്കുക. സ്വാദിഷ്ഠമായ കേര പേഡ തയാർ.

English Summary : Diwali Sweets Video