പനിയില്ലാത്തവർക്കും കഴിക്കാം, പനിക്കൂർക്കയില ബജി. നാലുമണിപ്പലഹാരമാണ്. ഔഷധഗുണമുണ്ട്. രസമാണ്. ‘മനോരമ ഫൂഡ്‌ലാബ്’ പാചകമത്സരത്തിനായി പനിക്കൂർക്കയില ബജിയും പനിക്കൂർക്ക ചായയും തയാറാക്കിയതു വെണ്ണല സ്വദേശി സുൽമ സൈഫുദ്ദീൻ. ബജി ചേരുവകൾ: പനിക്കൂർക്ക ഇല - 20 കടലപ്പൊടി - ഒരു കപ്പ് മുളകുപൊടി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനിയില്ലാത്തവർക്കും കഴിക്കാം, പനിക്കൂർക്കയില ബജി. നാലുമണിപ്പലഹാരമാണ്. ഔഷധഗുണമുണ്ട്. രസമാണ്. ‘മനോരമ ഫൂഡ്‌ലാബ്’ പാചകമത്സരത്തിനായി പനിക്കൂർക്കയില ബജിയും പനിക്കൂർക്ക ചായയും തയാറാക്കിയതു വെണ്ണല സ്വദേശി സുൽമ സൈഫുദ്ദീൻ. 

ബജി ചേരുവകൾ: 

  • പനിക്കൂർക്ക ഇല - 20 
  • കടലപ്പൊടി - ഒരു കപ്പ് 
  • മുളകുപൊടി - ഒരു ടീസ്പൂൺ 
  • കായപ്പൊടി - കാൽ ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ഒരു കപ്പ് 
  • വെളിച്ചെണ്ണ - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്നവിധം: 

ഇല കുറച്ചുനേരം വെള്ളത്തിൽ മുക്കി കഴുകി വൃത്തിയാക്കണം. പൊടികളും ഉപ്പും വെള്ളവും ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കണം. പാൻ അടുപ്പിൽവച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കണം. ഇല ഓരോന്നായി മിശ്രതത്തിൽ മുക്കി, തിളച്ച എണ്ണയിലിട്ടു വറുത്തുകോരുക. സ്വർണനിറമാകുമ്പോൾ കോരണം. 

ADVERTISEMENT

ചായ 

ചേരുവ: പനിക്കൂർക്കയില ആറെണ്ണം, വെള്ളം ഒന്നരക്കപ്പ്. 

ADVERTISEMENT

തയാറാക്കുന്ന വിധം: സോസ് പാനിൽ വെള്ളം തിളച്ചുവരുമ്പോൾ കഴുകിവച്ച ഇല ചേർക്കണം. മഞ്ഞനിറമാകുമ്പോൾ തീ കെടുത്താം. തേനോ പഞ്ചസാരയോ കൽക്കണ്ടമോ ചേർത്തു വിളമ്പാം. 

ഫൂഡ്‌ലാബ് പാചകമത്സരം തുടരുന്നു. ഇക്കുറിയും നാലുമണിപ്പലഹാരം തയാറാക്കാം, സമ്മാനം നേടാം. നിങ്ങൾ ചെയ്യേണ്ടത്: വേറിട്ട നാലുമണിപ്പലഹാരത്തിന്റെ ചേരുവകളും പാകപ്പെടുത്തുന്ന രീതിയും വ്യക്തമായി എഴുതി ഫോൺ നമ്പർ സഹിതം ‘മനോരമ’യിലേക്ക് അയച്ചുതരിക. വിഭവത്തിന്റെ ഫോട്ടോകളും നിങ്ങളുടെ പാസ്പോർട്ട് ഫോട്ടോയും ഉൾപ്പെടുത്താം. കുറിപ്പും ചിത്രങ്ങളും 23നു വൈകിട്ട് 6നു മുൻപു ലഭിക്കണം. metrokochi@mm.co.in

സുൽമ സൈഫുദ്ദീൻ