മധുരം മാത്രമല്ല പച്ചക്കറികൾ ഉള്ളിൽ നിറച്ചും രുചികരമായ കൊഴുക്കട്ട തയാറാക്കാം. രണ്ട് വ്യത്യസ്ത രുചികൾ ഇതാ... ചേരുവകൾ അരിപ്പൊടി - 1കപ്പ്‌ പുഴുങ്ങിയ കിഴങ്ങ് - 1എണ്ണം ബീൻസ്, കാരറ്റ്, സവ‌ാള അരിഞ്ഞത് - 1/2 കപ്പ്‌ മുളകു പൊടി - 1ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ കടുക് - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരം മാത്രമല്ല പച്ചക്കറികൾ ഉള്ളിൽ നിറച്ചും രുചികരമായ കൊഴുക്കട്ട തയാറാക്കാം. രണ്ട് വ്യത്യസ്ത രുചികൾ ഇതാ...

ചേരുവകൾ

  • അരിപ്പൊടി - 1കപ്പ്‌
  • പുഴുങ്ങിയ കിഴങ്ങ് - 1എണ്ണം
  • ബീൻസ്, കാരറ്റ്, സവ‌ാള അരിഞ്ഞത് - 1/2 കപ്പ്‌
  • മുളകു പൊടി - 1ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ
  • കടുക് - കാൽ ടീസ്പൂൺ
  • എണ്ണ - 2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ചൂടു വെള്ളം - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

അരിപ്പൊടിയും ഉപ്പും കുറച്ചു എണ്ണയും ചേർത്ത് ചൂടുവെള്ളത്തിൽ നല്ല മയത്തിൽ ചപ്പാത്തി മാവു പോലെ കുഴച്ചുവയ്ക്കുക.ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ മൂന്നു മുതൽ ആറു വരെയുള്ള ചേരുവകളിൽ ഉപ്പും അര ഗ്ലാസ്‌ വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് മൂടി വച്ചു വേവിച്ച ശേഷം പുഴുങ്ങിയ കിഴങ്ങും ചേർത്തിളക്കി ചെറിയ ഉരുളകളാക്കിവയ്ക്കുക. കുഴച്ചുവച്ച അരിമാവിൽ നിന്ന് കുറച്ചെടുത്തു കയ്യിൽവച്ചു പരത്തി മസാല ഉരുള നടുക്കുവച്ചു പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കുക.

ADVERTISEMENT

ചെറുപയർ കൊഴുക്കട്ട

  • അരിപ്പൊടി - ഒരു കപ്പ്
  • ചെറുപയർ - ഒരു കപ്പ്
  • ശർക്കര പൊടിച്ചത് - ഒരു കപ്പ്
  • തിരുമ്മിയ തേങ്ങ - 2ടീസ്പൂൺ
  • ഏലയ്ക്കപ്പൊടി - കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • ചൂടുവെള്ളം– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിത്രം : ജിബിൻ ചെമ്പോല
ADVERTISEMENT

ചെറുപയർ കഴുകി കുക്കറിൽ വേവിച്ചു എടുക്കുക. ശർക്കര അര കപ്പ് വെള്ളത്തിൽ തിളച്ചു കുറുകി വരുമ്പോൾ ചെറുപയറും തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വയ്ക്കുക. അരിപ്പൊടി എണ്ണയും ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴച്ചതിൽ നിന്നും കുറച്ച് എടുത്തു കൈയിൽ വച്ച് പരത്തി ചെറുപയർ ഉരുള നടുക്കുവച്ചു പൊതിഞ്ഞു ആവിയിൽ വേവിച്ചു എടുക്കുക.

English Summary : Kozhukatta is a popular South Indian dumpling made from rice flour