നൂഡിൽസ് കൊണ്ട് തയാറാക്കാവുന്ന റമീൻ അതീവ രുചികരമായ ജാപ്പനീസ് നൂഡിൽസ് സൂപ്പ് രുചിയാണ്. മത്സ്യം അല്ലെങ്കിൽ മാംസവും സ്പിനാച്ച് പോലുള്ള വെജിറ്റബിൾസും സോയ സോസും ചേർത്ത് തയാറാക്കാം. ചേരുവകൾ മാഗി നൂഡിൽസ് - 1 പാക്കറ്റ് ഓയിൽ - 1/2 ടേബിൾ സ്‌പൂൺ വെളുത്തുള്ളി - 1 അല്ലി (ചതച്ചത്) ഇഞ്ചി പേസ്റ്റ് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂഡിൽസ് കൊണ്ട് തയാറാക്കാവുന്ന റമീൻ അതീവ രുചികരമായ ജാപ്പനീസ് നൂഡിൽസ് സൂപ്പ് രുചിയാണ്. മത്സ്യം അല്ലെങ്കിൽ മാംസവും സ്പിനാച്ച് പോലുള്ള വെജിറ്റബിൾസും സോയ സോസും ചേർത്ത് തയാറാക്കാം.

ചേരുവകൾ 

  • മാഗി നൂഡിൽസ് - 1 പാക്കറ്റ് 
  • ഓയിൽ - 1/2 ടേബിൾ സ്‌പൂൺ 
  • വെളുത്തുള്ളി - 1 അല്ലി (ചതച്ചത്)
  • ഇഞ്ചി പേസ്റ്റ് - 1/2 ടീസ്‌പൂൺ
  • മഷ്‌റൂം - 1 ചെറിയ കപ്പ് 
  • വെജിറ്റബിൾ സ്റ്റോക്ക് - 1 കപ്പ് 
  • വെള്ളം - 1 കപ്പ് 
  • സ്പിനാച്ച് ലീവ്‌സ് - 1  കപ്പ് 
  • മുട്ട - 1 
  • സവാള - 1 
  • ചില്ലി സോസ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു സോസ് പാൻ ചൂടാക്കി ഓയിൽ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഷ്‌റൂം ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. 
  • വെജിറ്റബിൾ സ്‌റ്റോക്കും വെള്ളവും ചേർത്ത് തിളപ്പിക്കുക. 
  • തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് മാഗി ചേർക്കാം (ടേസ്റ്റ് മേക്കർ വേണ്ട). 3 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് സ്പിനാച്ച് ചേർത്ത് നൂഡിൽസ് സോഫ്റ്റ് ആകുന്നതു വരെ വേവിക്കുക. തീ കുറച്ച് ഈ കൂട്ടിലേക്ക്  മുട്ട പൊട്ടിച്ച് ഒഴിക്കാം. മുട്ടയുടെ വെള്ള വേകുന്നത് വരെ പാകം ചെയ്യാം. മുട്ട ചേർത്ത ഉടൻ തന്നെ ഇളക്കരുത്. 
  • മുട്ട വേറെ പാത്രത്തിൽ പകുതി വേവിച്ച ശേഷവും നൂഡിൽസിലേക്ക് ചേർക്കാം. 
  • തയാറാക്കിയ റമീൻ ചില്ലി സോസും സവാളയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ADVERTISEMENT

English Summary : Ramen is a delicious Japanese noodle soup-based dish that is made using meat or vegetables.