ഉഗ്രൻ രുചിയിൽ ഊണിന്് വിളമ്പാം കാരറ്റ് റൈസ്. ചേരുവകൾ ബസ്മതി അരി - 1 കപ്പ് കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1/3 കപ്പ് കടുക് - 1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ നെയ്യ് - 2 ടീസ്പൂൺ അണ്ടിപരിപ്പ് - 8-10 സവാള(അരിഞ്ഞത്) - 1/3 കപ്പ് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ പച്ചമുളക് - രണ്ടായി നീളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഗ്രൻ രുചിയിൽ ഊണിന്് വിളമ്പാം കാരറ്റ് റൈസ്.

ചേരുവകൾ

  • ബസ്മതി അരി - 1 കപ്പ്
  • കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1/3 കപ്പ്
  • കടുക് - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • നെയ്യ് - 2 ടീസ്പൂൺ
  • അണ്ടിപരിപ്പ് - 8-10
  • സവാള(അരിഞ്ഞത്) - 1/3 കപ്പ്
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • പച്ചമുളക് - രണ്ടായി നീളത്തിൽ മുറിച്ചത് - 2
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - 1 തണ്ട്
ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി കുഴയാതെ വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തെടുക്കുക.
  • ഒരു പരന്ന പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. 
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചേർത്തു പച്ചമണം മാറുമ്പോൾ സവാളയും പച്ചമുളകും ഇട്ട് വഴറ്റി കാരറ്റും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപം വെള്ളം തളിച്ച് മയത്തിൽ വേവിക്കുക.
  • ഇതിലേക്കു ചോറ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. 
  • സാലഡ്, പപ്പടം ഇവയോടൊപ്പം കഴിക്കാം.

English Summary : Rice is mixed with a flavorful sautéed mixture of spices, nuts and carrots.