കേരളീയ പാരമ്പര്യ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ചേരുവകൾ: പുളി - 250 ഗ്രാം ശർക്കര – 750 ഗ്രാം പച്ചമുളക് 100-150 ഗ്രാം ( എരുവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയ പാരമ്പര്യ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. 

ചേരുവകൾ: 

  • പുളി  - 250 ഗ്രാം
  • ശർക്കര – 750 ഗ്രാം 
  • പച്ചമുളക് 100-150 ഗ്രാം ( എരുവ് അനുസരിച്ച് )
  • ഇഞ്ചി 100-150 ഗ്രാം ( എരുവ് അനുസരിച്ച് ) 
  • മുളകുപൊടി – 3 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ 
  • ഉലുവാപ്പൊടി – 1 ടീസ്പൂൺ 
  • കടുക് 20 - 30 ഗ്രാം
  • ചുവന്നമുളക് – 10-12 എണ്ണം 
  • കറിവേപ്പില – 10 തണ്ട് 
  • വെളിച്ചെണ്ണ – 4-5 ടേബിൾസ്പൂൺ 
  • ഉപ്പ് –  പാകത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പുളി 3-4 മണിക്കൂർ വെള്ളത്തിലിട്ട് കുതർത്ത് ധാരാളം വെള്ളം ചേർത്ത് പിഴിഞ്ഞ് അരിച്ചെടുത്തത് ഒരു ഉരുളിയിലോ ചുവടു കട്ടിയുള്ള പാത്രത്തിലേക്കൊ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. 
  • അതൊന്നു ചൂടായാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ചേർത്തിളക്കി തിളച്ചു വന്നതിനു ശേഷം ചെറുതായി അരിഞ്ഞു വച്ച പച്ചമുളകും ഇഞ്ചിയും ചേർക്കുക. 
  • അടുപ്പിൽ തീ നല്ലതുപോലെ കത്തിച്ച് നന്നായി കുറുക്കിയെടുക്കുക. 
  • വെള്ളം വറ്റി പാകുതിയോളം ആയാൽ അതിലേയ്ക്ക് ശർക്കര ചേർത്ത് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. വെള്ളം പാകമായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം. 
  • ഒരു തവയിൽ വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കടുകും വറ്റൽമുളക് മുഴുവനോടെയും അരിഞ്ഞുവച്ച കറിവേപ്പിലയും ചേർത്ത് കടുകമുളകും(വറ്റൽ മുളക്) പൊട്ടിയാൽ  മാറ്റി വച്ചിരിക്കുന്ന പുളിയിഞ്ചിലേക്ക് ചേർക്കുക. 
  • ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പുളിയിഞ്ചി തയാർ.

English Summary:  Preparation of Puli Inji, Palakkad Style.