ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? വിഷമിക്കേണ്ട, തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു ഒഴിച്ചുകൂട്ടാൻ. ചേരുവകൾ തേങ്ങ തിരുമ്മിയത് – 1/2 മുറി മുളകുപൊടി – 15 ഗ്രാം മല്ലിപ്പൊടി – 20 ഗ്രാം വറുത്ത ഉലുവാ പൊടി– 2 ഗ്രാം വാളൻപുളി– നെല്ലിക്കാ വലുപ്പം വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? വിഷമിക്കേണ്ട, തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു ഒഴിച്ചുകൂട്ടാൻ.

ചേരുവകൾ

  • തേങ്ങ തിരുമ്മിയത് – 1/2 മുറി
  • മുളകുപൊടി – 15 ഗ്രാം
  • മല്ലിപ്പൊടി – 20 ഗ്രാം
  • വറുത്ത ഉലുവാ പൊടി– 2 ഗ്രാം
  • വാളൻപുളി– നെല്ലിക്കാ വലുപ്പം വെള്ളത്തിൽ കുതിർത്തത്
  • പഴുത്ത തക്കാളി – 2 എണ്ണം നാലായി മുറിച്ചത്
  • കടുക് – 5 ഗ്രാം
  • ഉണക്കമുളക്– 3 എണ്ണം
  • ചുവന്നുള്ളി – 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ– 30 മില്ലി
ADVERTISEMENT

തയാറാക്കുന്ന വിധം

തേങ്ങയും മുളകു പൊടിയും മല്ലിപ്പൊടിയും ഉലുവാപൊടിയും പുളിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. അതിലേക്ക് ഉണക്കമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ശേഷം തക്കാളി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. അതിലേക്കു തേങ്ങാ അരച്ചതും ഒന്നര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് പത വരുന്നതു വരെ തിളപ്പിക്കുക. കുറച്ചു തണുത്തതിനു ശേഷം വിളമ്പാം. 

ADVERTISEMENT

English Summary : Try this easy and tasty tomato curry that could be the perfect replacement for fish curry.